14 വയസുവരെയുള്ള കുട്ടികള്‍ക്ക് രാജ്യത്ത് ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കുന്ന വിഷയത്തില്‍ ഇടപെടില്ലെന്നു സുപ്രീം കോടതി

രാജ്യത്ത് സംസ്ഥാന-സിലബസ് ഭേദമന്യേ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ നയപരമായതിനാല്‍ അതില്‍ അതാത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ് അതില്‍ ഇടപെടേണ്ടതെന്നും കോടതിക്ക് ഇക്കാര്യത്തില്‍ പ്രത്യേക ഇടപെടല്‍ നടത്താനാകില്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ബി.ജെ.പി. നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ ബോര്‍ഡുകള്‍ ലയിപ്പിച്ച് ഒറ്റ വിദ്യാഭ്യാസ ബോര്‍ഡ് ആക്കുകയും പൊതു പാഠ്യ പദ്ധതി ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
ഇക്കാര്യത്തില്‍ കോടതിക്ക് എങ്ങനെ ഇടപെടാനാകുമെന്ന് ചോദിച്ച ബെഞ്ച് ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജിക്കാരന് സര്‍ക്കാരിനെ സമീപിക്കാവുന്നതാണെന്നും ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha






















