ശുചിമുറിയിലേയ്ക്ക് പോയ പതിനാലു കാരിയെ 19 കാരൻ പീഡനത്തിനിരയാക്കി; സംഭവം കോവിഡ് ചികിത്സാ കേന്ദ്രത്തിൽ

ന്യൂഡൽഹിയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ബാലികയെ മറ്റൊരു കോവിഡ് രോഗി പീഡിപ്പിച്ചതായി റിപ്പോർട്ടുകൾ. സൗത്ത് ഡൽഹിയിലെ ഛത്താർപുരിലായിരുന്നു ഇത്തരത്തിലൊരു സംഭവമുണ്ടായത്.
ജൂലൈ 15 രാത്രിയിലായിരുന്നു സംഭവം. രാത്രിയിൽ ശുചിമുറിയിൽ പോകുമ്പോൾ പതിനാലുകാരിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം 19 കാരനായ പ്രതിയേയും അയാളുടെ കൂട്ടാളിയേയും പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha
























