നിശ്ശബ്ദമായി കൊറോണ വൈറസ് വ്യാപനം നടക്കുന്നുവെന്ന അപായ സൂചന നല്‍കി സിറോ സര്‍വേ

രാജ്യത്ത് കോവിഡ് സമൂഹവ്യാപനം ഇല്ലെന്നു കേന്ദ്രം ആവര്‍ത്തിക്കുമ്പോഴും നിശ്ശബ്ദമായി കൊറോണ വൈറസ് വ്യാപനം നടക്കുന്നുവെന്ന് ഇതുവരെ പുറത്തുവന്ന മിക്ക സിറോ സര്‍വേ ഫലങ്ങളും തെളിയിക്കുന്നു. പലയിടത്തും നല്ലൊരു ശതമാനം ആളുകള്‍ക്ക് രോഗം വന്നുപോയത് രോഗിയോ സര്‍ക്കാരോ അറിഞ്ഞിട്ടില്ലെന്നതു തന്നെ പ്രധാന കാരണം. വേണ്ടത്ര പരിശോധന ഉണ്ടായില്ലെന്നത് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വലിയ വിഭാഗം ജനങ്ങള്‍ കോവിഡ് പിടിപെടാന്‍ സാധ്യതയുള്ളവരുടെ ഗണത്തിലാണെന്ന് ഐസിഎംആര്‍ ആദ്യ സിറോ സര്‍വേ ഫലം പുറത്തുവിട്ടപ്പോള്‍ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ പ്രസിദ്ധീകരിച്ച ഡല്‍ഹി സര്‍വേ ഫലത്തിലും ഇതാവര്‍ത്തിച്ചു. 77% പേര്‍ വൈറസിന്റെ നിഴലിലെന്നായിരുന്നു ഡല്‍ഹിയിലെ വിലയിരുത്തല്‍.
ലക്ഷണമില്ലാതെ രോഗബാധ ഉള്ളത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. മിക്ക നഗരങ്ങളിലും രോഗം പടര്‍ത്തിയത് ഇത്തരക്കാരാണെന്നാണ് കരുതുന്നത്.
കോവിഡ് രൂക്ഷമായി ബാധിച്ച 10 നഗരങ്ങളില്‍ നടത്തിയ സര്‍വേയുടെ സൂചനകള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, അവ ഞെട്ടിക്കുന്നതാണ്. 8 - 49% ആണ് പല നഗരങ്ങളിലും രോഗം സ്ഥിരീകരിച്ചവരുടെ തോത്.
https://www.facebook.com/Malayalivartha
























