Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

കോവിഡ് മുക്തി നേടിയവര്‍ക്ക് വീണ്ടും രോഗബാധ, കണ്ടെത്തലുകള്‍ ആശങ്ക പടര്‍ത്തുന്നു

24 JULY 2020 11:25 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

കോവിഡ് രോഗം സുഖപ്പെട്ടവര്‍ക്കു അസുഖം വീണ്ടും ബാധിക്കില്ലെന്നാണു പഠനങ്ങളെങ്കിലും മറിച്ചുള്ള കണ്ടെത്തലുകള്‍ ആശങ്ക പടര്‍ത്തുന്നു.

ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥനാണു കഴിഞ്ഞ ദിവസം വീണ്ടും രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഹിന്ദു റാവു ആശുപത്രിയിലെ നഴ്‌സിനും വീണ്ടും രോഗം കണ്ടെത്തിയിരുന്നു.

അന്‍പതുകാരനായ ഇന്‍സ്‌പെക്ടര്‍ക്കു ആദ്യം രോഗം സ്ഥിരീകരിച്ചത് മേയ് 15-നാണ്. ആശുപത്രിയില്‍ പ്രവേശിച്ച ഇദ്ദേഹത്തിന്റെ ഫലം 22-ാം തീയതി നെഗറ്റീവായതോടെ ഇദ്ദേഹത്തെ വീട്ടിലേക്ക് അയച്ചു. തുടര്‍ന്നു ജോലിയില്‍ മടങ്ങി പ്രവേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ മാസം 10-ന് വീണ്ടും ചുമയും പനിയും ബാധിച്ച ഇദ്ദേഹത്തെ 13-ാം തീയതി പരിശോധനയ്ക്കു വിധേയനാക്കി. ആദ്യം ആന്റിജന്‍ പരിശോധനയും തുടര്‍ന്ന് ആര്‍ടി-പിസിആര്‍ പരിശോധനയും നടത്തിയപ്പോള്‍ രണ്ടിലും പോസിറ്റീവായിരുന്നു ഫലം. ഇദ്ദേഹത്തിനു മറ്റു രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ഭേദപ്പെട്ട നിലയിലാണെന്നും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ആദ്യതവണ ഉണ്ടായ രോഗബാധ സുഖപ്പെട്ട് ഒരു മാസത്തിനുള്ളിലാണ് വീണ്ടും രോഗം ഉണ്ടായതെങ്കില്‍ ശരീരത്തിനുള്ളില്‍ നശിച്ച കോവിഡ് വൈറസുകളാണു രണ്ടാമതും രോഗം കണ്ടെത്താന്‍ കാരണമെന്നു വിലയിരുത്താമായിരുന്നെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ശരീരത്തില്‍ ആവശ്യത്തിന് ആന്റിബോഡികള്‍ സൃഷ്ടിക്കപ്പെട്ടില്ലെങ്കില്‍ രണ്ടാമതും രോഗം ബാധിക്കാമെന്ന് വസന്ത് കുഞ്ച് ഫോര്‍ട്ടിസ് ആശുപത്രി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മുഗ്ധ തപാഠിയ പറഞ്ഞു. അതേസമയം ആദ്യം കോവിഡ് കണ്ടെത്തിയ പരിശോധന തെറ്റായിരിക്കാനും സാധ്യതയുണ്ടെന്നും വിലയിരുത്തുന്നുണ്ട്.

രോഗലക്ഷണമൊന്നും ആദ്യം അസുഖം ഉണ്ടായപ്പോള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നില്ല. സുഹൃത്തിനു കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്നു ഇദ്ദേഹവും ആശുപത്രിയിലെത്തി പരിശോധനയ്ക്കു വിധേയനാകുകയായിരുന്നു. ഏതാനും ദിവസം മുന്‍പു രോഗം സുഖപ്പെട്ടു തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്ന ഹിന്ദുറാവു ആശുപത്രിയിലെ നഴ്‌സിനും വീണ്ടും കോവിഡ് കണ്ടെത്തിയിരുന്നു. എന്നാല്‍ ശരീരത്തിനുള്ളിലെ 'ഡെഡ് വൈറസുകള്‍' കാരണമാകാം വീണ്ടും രോഗം കണ്ടെത്തിയതെന്നാണ് വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (2 minutes ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (44 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (48 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (54 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (1 hour ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (1 hour ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (1 hour ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (3 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (3 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (3 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (4 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (4 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (4 hours ago)

Malayali Vartha Recommends