കേന്ദ്രസര്‍ക്കാര്‍ അണ്‍ലോക്ക് മൂന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്താനൊരുങ്ങുന്നു. . പ്രതിരോധ മന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ നിർദേശാനുസരണമാണ് നടപടി

കേന്ദ്രസര്‍ക്കാര്‍ അണ്‍ലോക്ക് മൂന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്താനൊരുങ്ങുന്നു. . പ്രതിരോധ മന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ നിർദേശാനുസരണമാണ് നടപടി. കൊറോണയുടെ വ്യാപനത്തെ തുടർന്നാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്... പ്രതിരോധ മന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ നിര്‍ദേശാനുസരണമാണ് നടപടി. കൊറോണയുടെ വ്യാപനത്തെ തുടര്‍ന്നാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
അണ്‍ലോക്ക് മൂന്നില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള നിര്‍ദേശം പിന്‍വലിക്കും. മെട്രോ റെയില്‍ സര്‍വീസുകളും അണ്‍ ലോക്ക് മൂന്നില്‍ പുനഃസ്ഥാപിക്കില്ല. നീന്തല്‍ കുളങ്ങളും, ജിംനേഷ്യവും അണ്‍ ലോക്ക് മൂന്നില്‍ അടഞ്ഞ് തന്നെ കിടക്കും.
മെയ് മൂന്നിന് ലോക്ക് ഡൗണിന്റെ 68 ദിവസം പൂര്‍ത്തിയായതോടെയാണ് സര്‍ക്കാര്‍ അണ്‍ലോക്കിന്റെ രണ്ട് ഘട്ടങ്ങള്‍ പ്രഖ്യാപിച്ചത്. ജൂണിലും ജൂലൈയിലുമായിരുന്നു അൺലോക്ക് 1.0യും അൺലോക്ക് 2.0യും. കൂടുതൽ പ്രവർത്തനങ്ങൾക്ക് ഓരോ ഘട്ടത്തിലും അനുമതി നൽകി. ലോക്ക് ഡൗണിൽ സ്തംഭിച്ച സാമ്പത്തിക വ്യവസ്ഥയെ ത്വരിതപ്പെടുത്താനാണ് പതുക്കെ പല വ്യവസായങ്ങളും പ്രവർത്തനം പുനരാരംഭിച്ചത്.
എന്നാലും കണ്ടെയ്ൻമെന്റ് സോണുകളിൽ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഇളവെന്നും നൽകിയിട്ടില്ല. കൂടാതെ സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ ഇളവുകൾ നീക്കാനുള്ള അധികാരവും നൽകി.
https://www.facebook.com/Malayalivartha























