126 ന് പകരം 36 വിമാനങ്ങള്‍ വാങ്ങിയത് എന്തുകൊണ്ടെന്ന് രാഹുല്‍ ഗന്ധി

റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയതില്‍ സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ നിരത്തി വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്ത്. ഓരോ വിമാനത്തിനും 526 കോടി രൂപയ്ക്ക് പകരം 1670 കോടി രൂപ ചിലവാക്കുന്നത് എന്തുകൊണ്ടെന്നാണ് രാഹുലിന്റെ പ്രധാന ചോദ്യം. 126 ന് പകരം 36 വിമാനങ്ങള്‍ വാങ്ങിയത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിക്കുന്നു.
എച്ച്.എ.എല്ലിന് പകരം അനില്‍ അംബാനിക്ക് 30,000 കോടിയുടെ കരാര്‍ നല്‍കിയത് എന്തുകൊണ്ടെന്നും രാഹുല്‍ കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞു. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് രാഹുല്‍ ഉന്നയിച്ച ചോദ്യങ്ങളാണ് വിമാനങ്ങള്‍ ഇന്ത്യയിലെത്തിയതിന് പിന്നാലെ അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്.
അതിനിടെ റാഫേല്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യയിലെത്തി. അംബാല വ്യോമത്താവളത്തില്‍ പറന്നിറങ്ങിയ അഞ്ചു വിമാനങ്ങള്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ ബദൗരിയ സ്വീകരിച്ചു. ഇന്ത്യയുടെ പരമാധികാരത്തെ ഭീഷണിപ്പെടുത്തുന്നവര്‍ ആശങ്കപ്പെടണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ചൈനയ്ക്ക് പരോക്ഷ മുന്നറിയിപ്പ് നല്‍കി.
റാഫേലിന്റെ വരവ് പ്രതിരോധശേഷിയില്‍ വിപ്ലവമുണ്ടാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. പുതുയുഗപ്പിറവിയാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഫ്രഞ്ച് സര്‍ക്കാരിനും രാജ്‌നാഥ് സിംഗ് നന്ദി അറിയിച്ചു.
https://www.facebook.com/Malayalivartha























