'ആൾ ഈസ് വെൽ' ; ആശുപത്രിയിലെത്താന്‍ കഴിയാത്ത യുവതിക്ക് വിഡിയോ കാളിലൂടെ ലഭിച്ച നിര്‍ദേശമനുസരിച്ച് വീട്ടിനുള്ളില്‍ സുഖപ്രസവം

ആശുപത്രിയിലെത്താന്‍ കഴിയാത്ത യുവതിക്ക് വിഡിയോ കാളിലൂടെ ലഭിച്ച നിര്‍ദേശമനുസരിച്ച് വീട്ടിനുള്ളില്‍ സുഖപ്രസവം. കര്‍ണാടകയി ലെ ഹാവേരി ജില്ലയിലെ ഹനഗലിലെ യുവതിയാണ് അയല്‍ക്കാരിയുടെ സഹായത്തോടെ ഡോക്ടറുടെ വിഡിയോ ഇടപെടലിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം സമയത്തിന് എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്.കര്‍ണാടക ഇന്‍സ്റ്റിററ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (കെ.ഐ.എം.എസ്.) ഡോ. പ്രിയങ്കയാണ് കിട്ടൂര്‍ ചെന്നമ്മ സ്ട്രീറ്റില്‍ താമസിക്കുന്ന വാസവിക്ക് അടിയന്തിര ഘട്ടത്തിൽ തുണയായത്.
ജൂലൈ 31നായിരുന്നു വാസവിയുടെ പ്രസവ ദിവസം പറഞ്ഞിരുന്നത്. എന്നാല്‍, ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ പ്രസവവേദന അനുഭവപ്പെട്ടു. പക്ഷേ, ലോക്ഡൗണ്‍ ആയതിനാല്‍ ആംബുലന്‍സും മറ്റു വാഹനങ്ങളും കിട്ടിയില്ല. സമീപത്തെ ഹനഗല്‍ താലൂക്ക് ആശുപത്രി അവിടെയുള്ള നഴ്സിെന്റ കോവിഡ് ബാധയെ തുടര്‍ന്ന് അടച്ചിട്ടിരുന്നു.
വേദനകൊണ്ട് യുവതി കരയുന്നതു കേട്ട് അയല്‍വാസിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജ്യോതിയും മറ്റൊരു സ്ത്രീയും വീട്ടിലെത്തി. ഉടന്‍തന്നെ ജ്യോതി കിംസിലെ ഡോ. പ്രിയങ്കയെ വിളിച്ച് വാസവിയുടെ അവസ്ഥ ബോധിപ്പിച്ചു. തുടര്‍ന്ന് ഡോക്ടര്‍ വിഡിയോ കാളിലൂടെ നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു.
ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്ന് ജ്യോതിയും കൂടെയുള്ള സ്ത്രീയും ചേര്‍ന്ന് പ്രസവമെടുത്തു. രണ്ടു ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇതിനുമുമ്ബ് പ്രസവമെടുത്ത് പരിചയമില്ലെന്നും ഡോക്ടര്‍ തന്ന ധൈര്യമാണ് ഇതിന് തുണയായതെന്നും ജ്യോതി പറഞ്ഞു.
https://www.facebook.com/Malayalivartha























