തമിഴ്‌നാട് രാജ്ഭവനിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ചെന്നൈയില്‍ കോവിഡ് വ്യാപനം രൂക്ഷമായനിലയിലാണ്. തമിഴ്‌നാട് രാജ്ഭവനിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതെത്തുടര്‍ന്ന് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ഒരാഴ്ച സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു. രാജ്ഭവനിലെ 38 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. 35 പേരുടെ പരിശോധന ഫലവും നെഗറ്റീവായിരുന്നു. രോഗബാധിതരായ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണമാണ് ഗവര്‍ണര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചത്. ഗവര്‍ണറുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി രാജ്ഭവന്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.
ജൂലൈ 23ന് രാജ്ഭവന്‍ പ്രധാന ഓഫിസിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന 147 സുരക്ഷഅഗ്‌നിശമന വിഭാഗം ജീവനക്കാരില്‍ 84 പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. അതേസമയം, ഉദ്യോഗസ്ഥരുമായി ഗവര്‍ണര്‍ക്ക് നേരിട്ട് സമ്ബര്‍ക്കമില്ലെന്നാണ് രാജ്ഭവന്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ രാജ്ഭവനിലെ ഓഫിസുകള്‍ ഉള്‍പ്പെടെ രാജ്ഭവന് ചുറ്റുമുള്ള പ്രദേശം മുഴുവന്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം അണുവിമുക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























