Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മൂന്നര പതിറ്റാണ്ടിനു ശേഷം രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം; അഞ്ചാം ക്ലാസ് വരെ പഠനം മാതൃഭാഷയില്‍

30 JULY 2020 06:09 AM IST
മലയാളി വാര്‍ത്ത

More Stories...

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..

രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയത്തിന് അംഗീകാരമായി. 3 വര്‍ഷത്തെ അങ്കണവാടി, പ്രീ-സ്‌കൂള്‍ പഠനവും 12 വര്‍ഷത്തെ സ്‌കൂള്‍ പഠനവും ചേര്‍ത്ത് 5+3+3+4 പാഠ്യരീതി ഉള്‍പ്പെടെ നിര്‍ദേശിക്കുന്ന നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. അഞ്ചാം ക്ലാസ് വരെ മാതൃ/ പ്രാദേശിക ഭാഷയിലാകണം പഠനം; എട്ടു വരെയും അതിനു മുകളിലേക്കും ഇക്കാര്യം അഭിലഷണീയം.

ഹിന്ദി നിര്‍ബന്ധമാക്കണമെന്ന വിവാദ നിര്‍ദേശം അപ്പാടെ ഒഴിവാക്കിയ സര്‍ക്കാര്‍, ഡോ. കെ. കസ്തൂരിരംഗന്‍ സമിതിയുടെ കരടു ശുപാര്‍ശകളില്‍ വേറെ കാര്യമായ മാറ്റങ്ങള്‍ വരുത്തിയില്ല.

മാനവവിഭവശേഷി മന്ത്രാലയം എന്ന പേരുമാറ്റി വീണ്ടും വിദ്യാഭ്യാസ മന്ത്രാലയമാക്കും. 4 വര്‍ഷത്തെ മള്‍ട്ടി ഡിസിപ്ലിനറി ഡിഗ്രി കോഴ്‌സ്, സര്‍വകലാശാലാ പ്രവേശനത്തിനു പൊതുപരീക്ഷ തുടങ്ങിയവയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍. എംഫില്‍ നിര്‍ത്തലാക്കും.

പ്രീസ്‌കൂളിനും പാഠ്യപദ്ധതി വരും. അക്ഷരങ്ങളും സംഖ്യകളും മനസ്സിലാക്കാനുള്ള അടിസ്ഥാന പഠനം മാത്രം. ആറാം ക്ലാസ് മുതല്‍ ഇന്റേണ്‍ഷിപ്പോടെ തൊഴിലധിഷ്ഠിത പഠനം.

ത്രിഭാഷാ പഠന സംവിധാനത്തില്‍ സംസ്‌കൃതവും ഒരു ഓപ്ഷന്‍. ഇന്ത്യന്‍ ആംഗ്യഭാഷയെ (ഐഎസ്എല്‍) രാജ്യമെങ്ങും ഏകരൂപത്തിലാക്കും. ശ്രവണ പരിമിതികളുള്ളവര്‍ക്കു ദേശീയ, സംസ്ഥാന പാഠ്യപദ്ധതികള്‍. വിദ്യാഭ്യാസ അവകാശ നിയമം 3- 18 പ്രായപരിധിയില്‍ പ്രാബല്യത്തിലാകും; നിലവില്‍ ഇത് 6-14 പ്രായപരിധിയിലാണ്.

യുജിസിക്കു പകരം ഉന്നതവിദ്യാഭ്യാസ കമ്മിഷന്‍, മെഡിക്കല്‍-നിയമ മേഖലകളൊഴികെ മുഴുവന്‍ ഉന്നതവിദ്യാഭ്യാസവും ഹയര്‍ എജ്യുക്കേഷന്‍ കമ്മിഷനു കീഴില്‍. യുജിസിക്കു പകരമാണിത്. ഐഐടി, ഐഐഎം നിലവാരത്തില്‍ മള്‍ട്ടി ഡിസിപ്ലിനറി എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച് യൂണിവേഴ്‌സിറ്റികള്‍, ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ നാഷനല്‍ റിസര്‍ച് ഫൗണ്ടേഷന്‍, സ്‌കൂള്‍ നിലവാര നിര്‍ണയത്തിന് എസ്‌സിഇആര്‍ടിക്കു കീഴില്‍ സ്‌കൂള്‍ ക്വാളിറ്റി അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ ഫ്രെയിംവര്‍ക്, ഓണ്‍ലൈന്‍ വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് മന്ത്രാലയത്തില്‍ പ്രത്യേക വിഭാഗം.

മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ക്കു രൂപം നല്‍കാന്‍ 'പരാഖ്' എന്ന പേരില്‍ ദേശീയ മൂല്യനിര്‍ണയ കേന്ദ്രം.

10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ തുടരുമെങ്കിലും അവയുടെ സ്വഭാവത്തില്‍ മാറ്റം വരും. 3,5,8 ക്ലാസുകളിലും നിര്‍ബന്ധിത പരീക്ഷ,സര്‍വകലാശാല, കോളജ് പ്രവേശനത്തിനു നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പൊതുപരീക്ഷ,സ്‌കൂള്‍ തലത്തില്‍ തന്നെ ആര്‍ട്‌സ്, സയന്‍സ് വേര്‍തിരിവും പാഠ്യ, പാഠ്യേതര വേര്‍തിരിവും പരമാവധി കുറയ്ക്കും.പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലെ മികവും കണക്കാക്കിയാകും മൂല്യനിര്‍ണയം.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു നേടിയ അക്കാദമിക് ക്രെഡിറ്റുകള്‍ ഡിജിറ്റലായി സംഭരിക്കാന്‍ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്. ഇത്തരത്തില്‍ നിശ്ചിത ക്രെഡിറ്റിന്റെ അടിസ്ഥാനത്തില്‍ ബിരുദം നേടാം. 4 വര്‍ഷ ഡിഗ്രിയുടെ ഏതു വര്‍ഷവും പഠനം അവസാനിപ്പിക്കാന്‍ സൗകര്യം. ആദ്യ വര്‍ഷം മാത്രമെങ്കില്‍ തൊഴിലധിഷ്ഠിത പഠന സര്‍ട്ടിഫിക്കറ്റ്, രണ്ടാം വര്‍ഷമെങ്കില്‍ ഡിപ്ലോമ, മൂന്നാം വര്‍ഷം ബിരുദം, നാലാം വര്‍ഷം ഗവേഷണാധിഷ്ഠിത ബിരുദം.

2030 ആകുമ്പോഴേക്കും അധ്യാപനത്തിനുള്ള കുറഞ്ഞ യോഗ്യത ബിരുദവും ചേര്‍ത്തുള്ള 4 വര്‍ഷ ഇന്റഗ്രേറ്റഡ് ബിഎഡ് ആകും. അധ്യാപന വിദ്യാഭ്യാസത്തിനു നാഷനല്‍ കൗണ്‍സില്‍ രൂപീകരിക്കും. അധ്യാപകര്‍ക്ക് ദേശീയതലത്തില്‍ പ്രഫഷനല്‍ മാനദണ്ഡങ്ങള്‍ വരും. അധ്യാപകര്‍ക്കു പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കാന്‍ മുതിര്‍ന്നവരും വിരമിച്ചവരുമായ അധ്യാപകരുടെ സേവനം തേടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (9 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (17 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (46 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (55 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (5 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (5 hours ago)

Malayali Vartha Recommends