മുംബൈ ചേരികളില്‍ 57% പേരില്‍ ആന്റിബോഡിയുടെ സാന്നിധ്യം, വലിയൊരു വിഭാഗത്തിനു കോവിഡ് വന്നുപോയി എന്ന് അനുമാനിക്കാമെന്ന് ആരോഗ്യവിദഗ്ധര്‍

മുംബൈയിലെ ചേരികളില്‍ 8870 പേര്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ 57% പേര്‍ക്കും കോവിഡ് വന്നു പോയതായി കണ്ടെത്തല്‍. ചിലര്‍ കോവിഡിനെതിരെ ആര്‍ജിത പ്രതിരോധശേഷി കൈവരിച്ചെന്ന സൂചനകളും നിതി ആയോഗ്, മുംബൈ കോര്‍പറേഷന്‍, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് എന്നിവയുടെ പഠനത്തിലുണ്ട്.
57% പേരുടെ ശരീരത്തില്‍ കോവിഡിന് എതിരെയുള്ള ആന്റിബോഡി കണ്ടെത്തി. കോവിഡ് ബാധിക്കുകയും അതിനോടു ശരീരം പൊരുതി പ്രതിരോധ ശേഷി ആര്‍ജിക്കുകയും ചെയ്‌തെന്നാണ് ആന്റിബോഡിയുടെ സാന്നിധ്യം വ്യക്തമാക്കുന്നത്. ഇതില്‍ നിന്ന് ചേരിമേഖലയില്‍ വലിയൊരു വിഭാഗത്തിനു കോവിഡ് വന്നുപോയി എന്ന് അനുമാനിക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ഹാസനിലും മണ്ഡ്യയിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന 2 ഡോക്ടര്‍മാര്‍ ഇന്നലെ മരിച്ചു. രണ്ടു മാസത്തിനിടെ കര്‍ണാടകയില്‍ കോവിഡ് പോസിറ്റീവ് ആയി മരിച്ചത് 6 ഡോക്ടര്‍മാര്‍.കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ സര്‍ക്കാര്‍ ഡോക്ടര്‍ 3 ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നു മരിച്ചതിന്റെ ഞെട്ടല്‍ മാറും മുന്‍പാണിത്.
കര്‍ണാടകയില്‍ 5,503 പേര്‍ കൂടി കോവിഡ്. 92 പേര്‍ കൂടി മരിച്ചു; ആകെ മരണം 2,147.ബെംഗളൂരുവിലെ 198 വാര്‍ഡുകളില്‍ 175 ലും നൂറിലേറെ കോവിഡ് ബാധിതര്‍.
മഹാരാഷ്ട്രയില്‍ ഇന്നലെ കോവിഡ് പോസിറ്റീവ് ആയത് 9,211 പേര്‍. 298 പേര്‍ കൂടി മരിച്ചു; മൊത്തം മരണം 14,463.
തമിഴ്‌നാട്ടില്‍ ഇന്നലെ 6,426 പേര്‍ക്കു കോവിഡ്. 82 പേര്‍ മരിച്ചതോടെ കോവിഡ് മരണം 3,741 ആയി. 3 സ്റ്റാഫ് അംഗങ്ങള്‍ക്കു കോവിഡ് കണ്ടെത്തിയതോടെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് 7 ദിവസം ക്വാറന്റീനില്‍ പ്രവേശിച്ചു.
https://www.facebook.com/Malayalivartha























