കോവിഡ് മുക്തനായ വ്യവസായി ചികില്‍സാചെലവ് കണ്ട് ഞെട്ടി, സ്വന്തം ഓഫീസ് ആശുപത്രിയാക്കി മാറ്റി സൗജന്യ ചികിത്സാസൗകര്യം ഏര്‍പ്പെടുത്തി

സൂറത്തിലെ ഒരു വ്യവസായി ആയ കാദര്‍ ഷേഖ് കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് 20 ദിവസത്തോളം സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു. കോവിഡ് ചികിത്സയ്ക്കായി ചെലവഴിച്ച ആശുപത്രി ബില്‍ കണ്ട് ആ ധനിക വ്യവസായി ഞെട്ടിപ്പോയി. അതിന് പിന്നാലെ തന്റെ ഓഫീസ് ആശുപത്രിയാക്കി മാറ്റി രോഗികള്‍ക്ക് സൗജന്യ ചികിത്സാസൗകര്യം ഏര്‍പ്പെടുത്താന്‍ ഇദ്ദേഹം തീരുമാനിച്ചു.
'സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് വളരെ കൂടുതലാണ്. പാവപ്പെട്ടവര്‍ക്ക് എങ്ങനെ ഈ ചെലവ് താങ്ങാന്‍ സാധിക്കും? അതുകൊണ്ടാണ് കോവിഡിനെതിരായ പോരാട്ടത്തില്‍ എന്തെങ്കിലും ചെയ്യാന്‍ താന്‍ തീരുമാനിച്ചതെന്നും കാദര്‍ ഷേഖ് വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. ജാതി, മതം എന്നിവ പരിഗണിക്കാതെ എല്ലാവരേയും ഇവിടെ ചികിത്സിക്കുമെന്നും അദ്ദേഹം പറഞ്ഞു'.
30,000 സ്‌ക്വയര്‍ ഫീറ്റിലുള്ള ഓഫീസ് 85 കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റിയത് അധികൃതരില്‍നിന്ന് എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ്. ജീവനക്കാരുടെ ശമ്പളം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ സര്‍ക്കാര്‍ നല്‍കും. കിടക്കകളുടെ ചെലവ്, വൈദ്യുതി ബില്‍ എന്നിവ കാദര്‍ ഷേഖ് തന്നെയാണ് വഹിക്കുന്നത്.
https://www.facebook.com/Malayalivartha























