നഗരത്തെ വിറപ്പിച്ച സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി സോനു നിസ്സാരക്കാരിയല്ല! ലൈംഗികത്തൊഴിലിന് ഇരയെ വാങ്ങിയാൽ ക്രൂരമായി പീഡിപ്പിക്കും.. എതിര്‍ക്കാതിരിക്കാന്‍ ലഹരി കുത്തിവെച്ചു പ്രയോഗം; മാറിടത്തിലും വായിലും മുളകുപൊടി തേച്ചും കൊടും ക്രൂരത! പെൺകുട്ടികളെ പീഡനത്തിനിരയാക്കുന്നത് അതി ക്രൂരമായി...

നഗരത്തെ വിറപ്പിച്ച സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി സോനു നിസ്സാരക്കാരിയല്ല. ലൈംഗികത്തൊഴിലിന് ഇരയെ വാങ്ങിയാൽ പിന്നെ ചെയുന്നത് ക്രൂരമായ പീഡനം. ഡല്‍ഹി നഗരത്തില്‍ സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരിയായിരുന്ന സോനു പഞ്ചബൻ എന്ന ഗീത അറോറയെ കഠിന തടവിന് ശിക്ഷിച്ചതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 24 വര്‍ഷം കഠിന തടവിനാണ് ശിക്ഷിച്ചത്. ഇവരുടെ കൂട്ടാളിയായ സന്ദീപ് ബേഡ്വലിന് 20 വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്. സന്ദീപിനെതിരെയുള്ള കുറ്റം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നതാണ്.
അതേസമയം സോനു പഞ്ചബന് അതിക്രൂരമായാണ് പെണ്‍കുട്ടികളെ ഉപദ്രവിച്ചതെന്നാണ് കണ്ടെത്തലുകള്‍. ലൈംഗികത്തൊഴിലിന് ഇരയെ വാങ്ങി ക്രൂരമായി പീഡിപ്പിക്കും. എതിര്‍ക്കാതിരിക്കാന്‍ ഇരയുടെമേല്‍ ലഹരി കുത്തിവെച്ചു.
ഇരയുടെ മാറിടത്തിലും വായിലും മുളകുപൊടി തേച്ചും ക്രൂരത കാട്ടിയെന്നാണ് കണ്ടെത്തല്‍. സ്ത്രീയെന്ന് വിളിക്കപ്പെടാനുള്ള എല്ലാ പരിധികളും സോനും ലംഘിച്ചെന്നും അതിനാല്‍ ഏറ്റവും കഠിനമായ ശിക്ഷ അര്‍ഹിക്കുന്നെന്നുമായിരുന്നു ശിക്ഷ വിധിക്കുമ്പോള്‍ കോടതി പറഞ്ഞിരുന്നത്.
പെണ്‍കുട്ടികളോട് ക്രൂരത കാട്ടിയിരുന്നത് ആഗ്രഹങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അല്ലെങ്കില്‍ ക്രൂരത നേരിടേണ്ടിവരുമെന്നുമുള്ള ഭീതി സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു. ആജ്ഞകള്‍ അനുസരിക്കാത്തപ്പോള്‍ സോനു ഇരയെ മര്‍ദിക്കുകയും ചെയ്തിരുന്നു.
ഇത്തരം ഹീനകൃത്യങ്ങള്‍ ചെയ്യുന്നവര്‍ പരിഷ്‌കൃത സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹരല്ല. അതിനാല്‍, ജയിലിന്റെ മതില്‍ക്കെട്ടിനകമാണ് അവര്‍ക്ക് ജീവിക്കാനുള്ള മികച്ച സ്ഥലമെന്നും കോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























