മലയാളികള്‍ അഭിമാനപുളകിതരായ നിമിഷം... ഹൃദയത്തിലേറ്റി റാഫേല്‍ പറപ്പിച്ചു.. ചരിത്രം സൃഷ്ടിച്ച മലയാളി പുലിക്കുട്ടി.. കേരളം ഒന്നടങ്കം കയ്യടിക്കുകയാണ്......

റാഫേല്‍ പറത്തിയ ഈ പുലിക്കുട്ടി ഇപ്പോള്‍ ഇന്ത്യയുടെ മാത്രമല്ല ഇന്ത്യന്‍ സംസ്ഥാനം എന്ന നിലയില്‍ കേരളത്തിനും വലിയ അഭിമാനമാണ് .മലയാളികളുടെ കൈയൊപ്പ് ലോകത്തെവിടെയും ചാര്‍ത്തപെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ റാഫേല്‍ വിമാനം പറത്തിയ അനുഭവവുമായി രഘുനാഥ് നമ്പ്യാര്‍ തലയെടുപ്പോടെ നില്‍ക്കുന്നു .റാഫേല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും ഘട്ടം ഘട്ടമായി എത്തിച്ചത് തന്നെ ഇന്ത്യ പ്രതിരോധം വര്‍ധിക്കാനും സൈന്യത്തിന് കൂടുതല്‍ മനോബലം വര്‍ധിപ്പിക്കാനും വേണ്ടി തന്നെയാണ് .നേരത്തെ റാഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ പതിപ്പ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഫ്രാന്‍സിലെത്തിയാണ് ഏറ്റുവാങ്ങിയത്
.ഇന്ത്യയുടെ പ്രതിരോധം ആകാശത്തും കരയിലും കടലിലും ഒരുപോലെ മികവാര്‍ന്നതരത്തിലേയ്ക്ക് വര്‍ധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം .ഇന്ത്യയുടെ അഭിമാനമായ അഭിനനന്ദന്‍ വര്‍ധമാന്‍ മിഗ് -21 വിമാനം പറത്തി ചരിത്രത്തില്‍ ഇടം പിടിച്ചിരുന്നു ഇന്ത്യന്‍ വ്യോമ പ്രതിരോധത്തില്‍ പ്രധാന പോര്‍ വിമാനങ്ങളാണ് റാഫേലും മിഗ് -21 നുമെല്ലാം ഇന്ത്യന്‍ പ്രതിരോധം നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോള്‍ ദക്ഷിണേന്ത്യയിലെ പലരും ചരിത്രത്തില്‍ ഇടം നേടുന്നുഎന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ് .
കാത്തിരിപ്പിന്റെ കാലം കഴിഞ്ഞ് അതിര്‍ത്തിയില്‍ ആകാശം കാക്കാന്‍ റഫാല്‍ കടല്‍ കടന്നെത്തുമ്പോള്‍ ഒരു വിമാനത്തിന്റെ പൈലറ്റ് സീറ്റില്‍ മലയാളിയായ വിവേക് വിക്രമുണ്ടായിരുന്നു. റഫാലെത്തുമ്പോള്‍ മലയാളികള്‍ക്ക് സ്വകാര്യമായി അഭിമാനിക്കാന്‍ ഒരു കാരണം കൂടിയുണ്ട്. 2018ല്‍ ഫ്രാന്‍സിലെത്തി റഫാലിനെ വിലയിരുത്തിയ സംഘത്തെ നയിച്ചതും ആദ്യമായി റഫാല്‍ പറത്തിയതുമായ ഇന്ത്യക്കാരന്‍ മലയാളിയാണ്, മുന്‍ വ്യോമസേനാ ഉപമേധാവിയും കണ്ണൂര്‍ സ്വദേശിയുമായ രഘുനാഥ് നമ്പ്യാര്‍. 'റഫാലിന്റെ വരവ് നമ്മെ കരുത്തരാക്കും. ഇന്ത്യയ്‌ക്കെതിരെ നീങ്ങാന്‍ ആലോചിക്കുന്നവര്‍ ഇനി ഒന്നല്ല, പലവട്ടം ചിന്തിക്കും. ഒരേസമയം മൂന്നു നാലു കാര്യങ്ങള്‍ ചെയ്യാന്‍ റഫാലിനാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നാണ് ഡപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫ് ആയി വിരമിച്ച രഘുനാഥ് നമ്പ്യാര്‍ പറഞ്ഞത് . 2018ലാണ് രഘുനാഥ് നമ്പ്യാര്‍ ഫ്രാന്‍സിലെത്തി ആദ്യമായി റഫാല്‍ പറത്തിയത്.
'3 മണിക്കൂര്‍ ബ്രീഫിങ്ങിനു ശേഷമാണ് അദ്ദേഹം കോക്പിറ്റിലേക്ക് കയറിയത്. അനുവദിച്ച 75 മിനിറ്റില്‍ മലനിരകള്‍ക്ക് മുകളിലൂടെ പറക്കാന്‍ കഴിഞ്ഞതു ആവേശത്തോടെയാണ് അദ്ദേഹം വര്‍ണ്ണിച്ചത് ,അത് ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമായി മാറിക്കഴിഞ്ഞു . സബ് സോണിക് വേഗത്തില്‍ നിന്ന് സൂപ്പര്‍ സോണിക്കിലേക്കു കടന്നു.' റഫാല്‍ പറത്തിയ ആദ്യ ഇന്ത്യക്കാരനും എയര്‍ മാര്‍ഷല്‍ റാങ്കിലുള്ള ആദ്യ വൈമാനികനും രഘുനാഥനാണ് എന്നത് ഓരോ മലയാളിക്കും അഭിമാനം തോന്നുന്നു . അതിര്‍ത്തിയില്‍ പാക്കിസ്ഥാനുമായും ചൈനയുമായും പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ പര്‍വതനിരകള്‍ക്കു മുകളിലെ ഇന്ത്യയുടെ മുന്നണിപ്പോരാളിയാകും ഇനി റഫാലെന്ന് രഘുനാഥ് നമ്പ്യാര്‍ തറപ്പിച്ചു പറഞ്ഞു.
അതിര്‍ത്തി പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള യുദ്ധമൊഴിവാക്കാന്‍ രാജ്യത്ത് ശക്തമായ വ്യോമസേന അനിവാര്യമാണെന്നും അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഇനി മറ്റുള്ളവര്‍ മടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങള്‍ മൂലം വിമാനങ്ങള്‍ ലഭിക്കാന്‍ വൈകിയെന്നതു ഒത്തൊരുമയില്ലാത്തതിനെ കൂടി കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിരമിച്ച് ഒരു വര്‍ഷമായെങ്കിലും വിശ്രമിക്കാനായിട്ടില്ല ഈ മുന്‍ വ്യോമസേനാ ഉപമേധാവിക്ക് എന്നതാണ് വസ്തുത .
"
https://www.facebook.com/Malayalivartha























