മ്യാൻമർ അതിർത്തിയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു...ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മണിപ്പൂരിലെ ചന്ദൽ ജില്ലയിലാണ് സംഭവം

മ്യാൻമർ അതിർത്തിയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മണിപ്പൂരിലെ ചന്ദൽ ജില്ലയിലാണ് സംഭവം.
ബുധനാഴ്ച രാത്രി മണിപ്പൂരിലെ ഇംഫാലിന് തെക്ക് ചന്ദൽ ജില്ലയില്‍ സാജിക് തമ്പാക്കിലെ മ്യാൻമർ അതിർത്തിക്ക് സമീപമാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഇംഫാലിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള പ്രദേശത്താണ് തീവ്രവാദികൾ പതിയിരുന്ന് ആക്രമണം നടത്തിയത്.. പ്രാദേശിക തീവ്രവാദ ഗ്രൂപ്പിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
ജൂലൈ 29 ന് കരസേന യൂണിറ്റ് ഖോങ്‌ടാലിൽ ഏരിയാ ആധിപത്യ പട്രോളിംഗ് ആരംഭിച്ചിരുന്നു. പട്രോളിംഗ് സംഘം മടങ്ങിവരുമ്പോൾ കലാപകാരികൾ കുഴിബോംബ് ഉപയോഗിച്ച് സ്ഫോടനം നടത്തുകയും വെടിവയ്ക്കുകയും ചെയ്യുകയായിരുന്നു.
ഇവരെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലൈമഖോങ്ങിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha























