അയോധ്യയിലെ രാമക്ഷേത്രത്തിലെ പുരോഹിതന് കൊവിഡ് സ്ഥിരീകരിച്ചു.... സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിലെ പുരോഹിതന് കൊവിഡ് സ്ഥിരീകരിച്ചു. സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ക്ഷേത്രത്തിലെ ചടങ്ങുകള്‍ നടക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെയാണ് പുരോഹിതനും പോലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം ഭൂമി പൂജാ ചടങ്ങ് കാണാൻ നേരിട്ട് എത്തേണ്ടെന്നും ചടങ്ങ് ടിവിയിൽ കാണാനും ട്രസ്റ്റ് ആവശ്യപ്പെട്ടു.. ഭൂമിപൂജ ടെലിവിഷനില്‍ കാണുകയും വൈകീട്ട് വീടുകളിൽ വിളക്ക് തെളിയിച്ച് ഭക്തർ ചടങ്ങിന്‍റെ ഭാഗമാകണമെന്നും ഇത്തരത്തില്‍ കോവിഡ് മഹാമാരിക്കെതിരെ ഒന്നിക്കണമെന്നും ക്ഷേത്ര ട്രസ്റ്റ് നിര്‍ദ്ദേശം നല്‍കി.
ചടങ്ങില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തിയേക്കുമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങായതിനാൽ അയോധ്യാ ഭൂമിപൂജ ചടങ്ങുകള്‍ ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്യും എന്നും പ്രസാര്‍ഭാരതി വൃത്തങ്ങള്‍ അറിയിച്ചു.
എന്നാൽ രാമക്ഷേത്ര ഭൂമി പൂജയുടെ തത്സമയ സംപ്രേഷണം നടത്തിയാൽ തങ്ങൾ ദൂരദര്‍ശന്റെ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന നിലപാട് കവികളായ പി രാമനും അന്‍വര്‍ അലിയും അറിയിച്ചു ..പി രാമന്റെ തീരുമാനം വന്നതിന്റെ പിന്നാലെ ഇതിന് പിന്തുണയുമായി കവിയും ചലച്ചിത്ര ഗാനരചയിതാവുമായ അന്‍വര്‍ അലിയും വരുകയായിരുന്നു .
പി രാമന്‍ പ്രഖ്യാപിച്ചതിനൊപ്പം താനുമുണ്ടെന്നാണ് അന്‍വര്‍ ഫേസ് ബുക്കില്‍ പ്രതികരിച്ചത്.ഈ വിഷയത്തില്‍ കേരളത്തിലേയും എല്ലാ ഇന്ത്യന്‍ ഭാഷകളിലെയും വെളിവുള്ള എല്ലാ എഴുത്തുകാരും മറ്റു കലാകാരന്മാരും ധൈഷണികരും സമാനമായ തീരുമാനമെടുക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും അന്‍വര്‍ അലി സോഷ്യല്‍ മീഡിയയില്‍ എഴുതി
https://www.facebook.com/Malayalivartha























