Unlock 3: രാജ്യത്തെ പുതിയ യാത്രാ മാർഗനിർദേശങ്ങൾ ഇങ്ങനെ; കോവിഡിനൊപ്പം ജീവിക്കുക എന്ന രീതി അനുസരിച്ച് നിയന്ത്രണങ്ങൾ നിലനിർത്തികൊണ്ട് ജനജീവിതം പഴയ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്

ഓഗസ്‌റ്റ് ഒന്ന് മുതലാണ് രാജ്യത്ത് അൺലോക്ക് 3.0 മാർഗനിർദേശങ്ങൾ പ്രാബല്യത്തിലെത്തുക..കോവിദിനൊപ്പം ജീവിക്കുക എന്ന രീതി അനുസരിച്ച് നിയന്ത്രണങ്ങൾ നിലനിർത്തികൊണ്ട് ജനജീവിതം പഴയ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്
ലോക്ക് ഡൗൺ നടപടികൾ ലഘൂകരിച്ചതിന് പിന്നാലെ രാജ്യത്തെ അന്തർസംസ്ഥാന യാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു. ഈ സാഹചര്യം അടുത്ത ഘട്ടത്തിലും തുടരും. സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്‌ക്ക് രാജ്യത്തുടനീളം സഞ്ചരിക്കാൻ തുടർന്നും കഴിയും.
അതേസമയം കണ്ടെയ്‌ൻമെൻ്റ് സോണുകളിൽ നിന്നുള്ള യാത്രകൾക്ക് കർശന നിർദേശങ്ങളുണ്ട്. കണ്ടെയ്‌ൻമെൻ്റ് സോണുകളിൽ നിന്ന് പുറത്തേക്ക് പോകുന്നവർ നിർബന്ധമായും യാത്രയ്‌ക്കുള്ള പാസ് വാങ്ങണം. ഔദ്യോഗിക വെബ്‌സൈറ്റ് മാർഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കണ്ടെയ്‌ൻമെൻ്റ് സോണുകൾക്ക് പുറത്തെ സാഹചര്യങ്ങൾ വിലയിരുത്തി സംസ്ഥാന സർക്കാരുകൾക്കും ഭരണകൂടത്തിനും ഇടപെടൽ നടത്താം.
https://www.facebook.com/Malayalivartha























