Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഓഗസ്റ്റ് അഞ്ചിന് ഇന്ത്യ കരുതിയിരിക്കണം; ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന്റെ വാര്‍ഷികം; ഐ.എസ്.ഐയും ഐ.എസും കൈകോര്‍ത്തേക്കും; അയോധ്യയില്‍ സുരക്ഷ അതിശക്തം

30 JULY 2020 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..

അയോധ്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിനൊപ്പം പാകിസ്ഥാന്‍ കരുനീക്കങ്ങള്‍ തുടങ്ങിയതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഓഗസ്റ്റ് അഞ്ച് കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിയുടെ വാര്‍ഷികമെന്നതാണ് ഇതിനുള്ള കാരണം. ഇതിന് തിരിച്ചടി നല്‍കാന്‍ ഇതിനിടെ പാകിസ്ഥാനും ഭീകരവാദസംഘടനകളും ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെയും ഇന്റലിജന്‍സ് വിഭാഗത്തിന്റെയും ഇടപെടന്‍ രാജ്യത്തെ ഇതുവരെ സംരക്ഷിച്ചു വരികയാണ്. അതുകൊണ്ട് തന്നെ ജാഗ്രതയോടെയാണ് അയോധ്യയില്‍ കേന്ദ്ര സര്‍ക്കാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു കേന്ദ്രഭരണ പ്രദേശമാക്കിയ നടപടിയുടെ വാര്‍ഷികമായ ഓഗസ്റ്റ് അഞ്ചിന് എന്തൊക്കെ നടപടി സ്വീകരിക്കാമെന്നതു പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ ജൂലൈ 21ന് ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ അധ്യക്ഷതയിലായിരുന്നു ഈ യോഗം. പാക്കിസ്ഥാന്‍ സൈന്യത്തിലെ ഏറ്റവും ശക്തമായ കോര്‍പ്‌സ് കമാന്‍ഡേഴ്‌സ് ഫോറമാണ് വിദേശ പദ്ധതികളും വെട്ടുകിളികള്‍ക്കെതിരായ പോരാട്ടവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്. 'രാജ്യത്തിന് പുറത്തും അകത്തും സുരക്ഷാ ഭീഷണി' ഉയര്‍ന്നു വരുന്ന പശ്ചാത്തലത്തിലുള്ള തയാറെടുപ്പുകളും യോഗം വിലയിരുത്തി. എന്നാല്‍ വെട്ടുകിളിശല്യത്തിനുമപ്പുറം കശ്മീര്‍ ആയിരുന്നു യോഗത്തിലെ മുഖ്യ അജന്‍ഡ എന്നാണ് സൂചന. ഓഗസ്റ്റ് അഞ്ചിലെ സാഹചര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. സ്വാതന്ത്ര്യത്തിനായി ധീരരായി പോരാടിയ കശ്മീരികള്‍ക്ക് ആദരം അര്‍പ്പിക്കുന്നതായും യോഗം അറിയിച്ചു. ഓഗസ്റ്റ് അഞ്ചിനോടനുബന്ധിച്ച് എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്ന ആലോചനയിലാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പാക്ക് സൈന്യവും ചാരസംഘടനയായ ഐഎസ്‌ഐയും എന്നാണ് സൂചന.

ഇന്ത്യയില്‍ ഭീകരവാദ പ്രവര്‍ത്തനം നടത്താന്‍ പാകിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐയുടെ കൂടി പിന്തുണ ഭീകരസംഘടനകള്‍ക്ക് നല്‍കുന്നുണ്ടെന്നാണ് വിവരം. പാക്ക് അധിനിവേശ കശ്മീരിലേക്കുള്ള ഇമ്രാന്‍ ഖാന്റെ സന്ദര്‍ശനമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അവിടെ വച്ച് ഇമ്രാന്‍ ഖാന്‍ ജനങ്ങളോടു പ്രസംഗിക്കുകയും ചെയ്യും. ഇമ്രാന്‍ ഖാന്‍ എത്തുന്നതിനു മുന്‍പേ വിദേശ മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെ പാക്ക് അധിനിവേശ കശ്മീരില്‍ എത്തിക്കും. ഇന്ത്യ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ പാക്കിസ്ഥാന്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ചിരുന്നു. പാക്കിസ്ഥാന് പുറമേ രണ്ട് അംഗങ്ങളാണ് ഇക്കാര്യം യുഎന്നില്‍ സംസാരിച്ചത്, തുര്‍ക്കിയും മലേഷ്യയും. ഓഗസ്റ്റ് അഞ്ചിന് മുന്നോടിയായി ഈ രണ്ടു രാജ്യങ്ങളുടെയും ചൈനയുടെയും പിന്തുണ കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ തേടിയിട്ടുണ്ട്. ഇമ്രാന്‍ ഖാന്റെ ആസൂത്രണങ്ങളുടെ ഭാഗമായി കശ്മീര്‍ വിഷയത്തില്‍ മൂന്ന് രാജ്യങ്ങളും പ്രസ്താവന ഇറക്കണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യം. പ്രസ്താവനയില്ലെങ്കില്‍ പാക്ക് നിലപാടിനു പിന്തുണ സൂചിപ്പിക്കുന്ന ഒരു ട്വീറ്റെങ്കിലും ഇടാനും അഭ്യര്‍ഥനയുണ്ട്.

തുര്‍ക്കി ഇതില്‍ പാക്കിസ്ഥാനെ തുണയ്ക്കാനാണു സാധ്യത. അതേസമയം, മലേഷ്യയുടെ നിലപാട് അറിയാനാണ് ഇന്ത്യ കാത്തുനില്‍ക്കുന്നത്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷനില്‍ അംഗങ്ങളായ രാജ്യങ്ങളുടെയും രാജ്യാന്തര മനുഷ്യാവകാശ സംഘടനകളുടേയും പിന്തുണയ്ക്കായി ഐഎസ്‌ഐയോടൊപ്പം പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയവും ശ്രമം തുടരുന്നുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം രൂപം കൊണ്ട റെസിസ്റ്റന്റ് ഫ്രണ്ട് എന്ന ഭീകര സംഘടനയെ ഈ ദിവസം ആക്രമണങ്ങള്‍ നടത്താന്‍ ഐഎസ്‌ഐ ഉപയോഗിക്കുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ ചടങ്ങുകള്‍ക്കിടെ ഭീകരാക്രമണം നടത്താന്‍ ഐഎസ്‌ഐ ലക്ഷ്യമിടുന്നതായി ഇതിനകം തന്നെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ നിരവധി നേതാക്കള്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ പദ്ധതിയിടുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് രാജ്യത്തെ വിവിധ സുരക്ഷാ ഏജന്‍സികള്‍.

ഡല്‍ഹിയിലെ സ്വാതന്ത്ര്യ ദിന പരിപാടികള്‍ക്കിടെ ഭീകരാക്രമണം നടത്താനുള്ള സാധ്യതയും ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കാണുന്നു. ഇതിനായി ലഷ്‌കര്‍, ജയ്‌ഷെ ഭീകരരെ ഐഎസ്‌ഐ ഇന്ത്യയിലേക്കു കടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ പരിശീലനം ലഭിച്ച ഭീകരന്‍മാരെ മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സംഘങ്ങളായാണ് ഇന്ത്യയിലേക്ക് അയച്ചത്. ഇന്ത്യയിലെ ആഭ്യന്തര പ്രശ്‌നം എന്ന രീതിയില്‍ ചിത്രീകരിക്കുന്നതായി വിവിധ ഇടങ്ങളില്‍ ഒരുമിച്ച് ഭീകരാക്രമണം നടത്തുകയാണ് ഇവരുടെ ലക്ഷ്യം. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അയോധ്യ, ജമ്മു കശ്മീര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങള്‍ അതീവ ജാഗ്രതയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (16 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (24 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (53 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (5 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (5 hours ago)

Malayali Vartha Recommends