ഇന്ധന വിലവർധനവിൽ നേരിയ ആശ്വാസം: ലിറ്ററിന് 8 രൂപ 36 പൈസ കുറയും; മൂല്യവര്‍ധിത നികുതി വെട്ടിക്കുറച്ച് കെജ്‍രിവാൾ സര്‍ക്കാര്‍

കോവിഡ് വ്യാപനത്തിനിടയിൽ നെട്ടോട്ടം ഓടുന്ന ജനങ്ങൾക്ക് താത്ക്കാലിക ആശ്വാസമെന്നോണം ഇന്ധന വിലവർധനയിൽ സഹായിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാർ. ഡീസലിന്റെ മൂല്യവര്‍ധിത നികുതി 30 ശതമാനത്തില്‍ നിന്ന് 16.75 ശതമാനമായി വെട്ടിക്കുറച്ച് കെജ്‍രിവാൾ സര്‍ക്കാര്‍.
നിലവില്‍ രാജ്യ തലസ്ഥാനത്ത് പെട്രോളിനേക്കാള്‍ മുകളിലാണ് ഡീസലിന്റെ വില. ലിറ്ററിന് 82 രൂപയാണ് ഇപ്പോൾ ഡൽഹിയിൽ. നികുതി കുറച്ചതോടെ ഡീസൽ വില 73.64 രൂപയാകും. അതായത്യു മെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു.
കോവിഡിൽ തകർന്ന സമ്പദ് ഘടന പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം നടപടികളെന്ന് കെജ്‍രിവാൾ പറഞ്ഞു. നേരത്തെ തൊഴിൽ നഷ്ടപ്പെട്ടവർക്ക് തൊഴിൽ കണ്ടെത്താൻ സർക്കാരിന്റെ നേതൃത്വത്തിൽ പോർട്ടൽ തുടങ്ങിയിരുന്നു.
ഡൽഹിയിലെ സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് സഹായകരമായ പദ്ധതികൾക്കായി വ്യവസായ ഗ്രൂപ്പുകളുമായും സാമ്പത്തിക വിദഗ്ധരുമായും ചർച്ച നടത്തുമെന്നും കെജ്‍രിവാൾ അറിയിച്ചു.
ജൂൺ 7 മുതലാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിക്കാൻ തുടങ്ങിയത്. ഈ രണ്ട് മാസത്തിനുള്ളിൽ ഡീസലിന് 12 രൂപ 55 പൈസയാണ് എണ്ണ കമ്പനികൾ വർധിപ്പിച്ചത്. കോവിഡും ലോക്ക്ഡൗണും കാരണം പ്രതിസന്ധിയിലായ ജനങ്ങൾക്ക് ഇരുട്ടടിയായി മാറിയിരുന്നു ഇന്ധന വിലവർധനവ്.
https://www.facebook.com/Malayalivartha























