അനില്‍ അംബാനിയുടെ കമ്പനികള്‍ യെസ് ബാങ്ക് പിടിച്ചെടുത്തു; യെസ് ബാങ്കിന് അംബാനി നല്‍കാനുണ്ടായിരുന്നത് 2,892 കോടി രൂപ

അനില്‍ അംബാനിയുടെ കമ്പനികളും സ്വത്തുക്കളും യെസ് ബാങ്ക് പിടിച്ചെടുത്തു. അനില്‍ അംബാനിയുടെ സാന്താക്രൂസിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സും ദക്ഷിണ മുംബൈയിലുള്ള രണ്ട് ഓഫീസുകളുമാണ് യെസ് ബാങ്ക് പിടിച്ചെടുത്തത്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് നല്‍കിയ വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണിത്. കമ്പനിയ്ക്ക് യെസ് ബാങ്കില്‍ 2,892 കോടി രൂപയുടെ ബാധ്യതയാണുള്ളത്. അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിലെ (എ.ഡി.എ.ജി) മിക്കവാറും എല്ലാ പ്രമുഖ കമ്പനികളുടെ ഓഫീസുകളും റിലയന്‍സ് സെന്റര്‍ എന്ന പേരില്‍ ഇവിടെതന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്.
മെയ് 6 ന് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറില്‍ നിന്ന് 2,892.44 കോടി രൂപ കുടിശ്ശിക ഈടാക്കാന്‍ ശ്രമിച്ചതായും നോട്ടീസ് നല്‍കി 60 ദിവസത്തിനുശേഷവും തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്ന് ജൂലൈ 22 ന് മൂന്ന് കമ്പനികള്‍ കൈവശപ്പെടുത്തിയതായും യെസ് ബാങ്ക് അറിയിച്ചു. ഈ വസ്തുവകകള്‍ കൈകാര്യം ചെയ്യരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ നടത്തുന്നവരില്‍ നിന്ന് യെസ് ബാങ്ക് 2,892 കോടി രൂപയ്ക്ക് ഈടാക്കും.
21,432 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഭൂമിയിലാണ് ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നത്. മുംബൈ എയര്‍പോര്‍ട്ടിന് സമീപമുള്ള സാന്താക്രൂസിലെ ഓഫീസിലേയ്ക്ക് 2018ലാണ് കമ്പനിയുടെ ആസ്ഥാനം മാറ്റിയത്. കടങ്ങള്‍ വീട്ടാനുള്ള വിഭവങ്ങള്‍ സ്വരൂപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യെസ് ബാങ്ക് നോട്ടീസ് അനുസരിച്ച് ചില ആസ്ഥാനങ്ങള്‍ പാട്ടത്തിന് നല്‍കാന്‍ ഗ്രൂപ്പ് ശ്രമിച്ചിരുന്നു. മറ്റ് രണ്ട് കമ്പനികള്‍ ദക്ഷിണ മുംബൈയിലെ നാഗിന്‍ മഹലിലെ രണ്ട് വ്യത്യസ്ത നിലകളിലായി 1,717 ചതുരശ്ര അടി, 4,936 ചതുരശ്ര അടി എന്നിങ്ങനെ നിലകൊള്ളുന്നു.
6,000 കോടി രൂപ കുടിശ്ശികയുള്ള ആര്‍ഇന്‍ഫ്ര ഈ സാമ്പത്തിക വര്‍ഷം പൂര്‍ണമായും കടക്കെണിയിലാകുമെന്ന് ജൂണ്‍ 23 ന് അനില്‍ അംബാനി പറഞ്ഞിരുന്നു. 2018 ല്‍ കമ്പനി മുംബൈ എനര്‍ജി ബിസിനസ് 18,800 കോടി രൂപയ്ക്ക് അദാനി ട്രാന്‍സ്മിഷന് വിറ്റു. ഇതുവഴി കടം 7,500 കോടി രൂപയായി കുറയ്ക്കാന്‍ സാധിച്ചിരുന്നു.
https://www.facebook.com/Malayalivartha























