കോവിഡ് ടെസ്റ്റിനായി യുവതിയുടെ സ്രവം എടുത്ത ലാബ് ടെക്നീഷ്യനെതിരെ ബലാത്സംഗ കുറ്റം!!! യുവതിയെ തെറ്റിദ്ധരിപ്പിച്ച് എടുത്തത് യോനീ സ്രവം

കോവിഡ് ടെസ്റ്റിനായി യുവതിയുടെ യോനീ സ്രവം എടുത്തു. ഒടുവിൽ ലാബ് ജീവനക്കാരനെതിരെ ബലാത്സംഗ കുറ്റം. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 24 കാരിയായ യുവതിയാണ് പരാതിക്കാരി. കോവിഡ് പരിശോധനയ്ക്കായി ലാബില്‍ എത്തിയപ്പോൾ ആണ് ഇങ്ങനത്തെ അനുഭവം നേരിട്ടത് . യുവതി ജോലി ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധനയ്ക്ക് എത്തിയത്. കോവിഡ് പരിശോധനയ്ക്ക് യോനീ സ്രവം എടുക്കല്‍ നിര്‍ബന്ധമാണെന്ന് യുവതിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ലാബ് ജീവനക്കാരന്റെ ഈ പ്രവര്‍ത്തി. അമരാവതിയിലെ കോവിഡ് ട്രോമ സെന്റര്‍ ലാബിലെ ജീവനക്കാരനാണ് പ്രതി.
പരിശോധനയ്ക്ക് ശേഷം സഹോദരനോട് ഇക്കാര്യം യുവതി പറഞ്ഞു . ഇദ്ദേഹം ഡോക്ടര്‍മാരോട് പരിശോധനയെ കുറിച്ച് സംസാരിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. കോവിഡ് പരിശോധനയ്ക്ക് യോനീ സ്രവം പരിശോധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്.യുവതിയുടെ പരാതിയില്‍ ജീവനക്കാരനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു . യുവതിയെ ചൂഷണം ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര വനിതാ ശിശുക്ഷേമ മന്ത്രി യശോമതി ഠാക്കൂര്‍ കടുത്ത പ്രതികരണവുമായി രംഗത്തെത്തി.
https://www.facebook.com/Malayalivartha























