കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നുമായി മലയാളികളടക്കമുള്ള യുവാക്കള്‍ പിടിയിൽ; 'ഡാര്‍ക്ക് വെബ്' വഴി ഒന്നേകാല്‍ കോടിയുടെ മയക്കുമരുന്ന് വില്‍പ്പന; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഡാര്‍ക്ക് വെബ്' വഴി ഒന്നേകാല്‍ കോടിയുടെ മയക്കുമരുന്ന് കടത്ത്. പബ്ബിലെത്തുന്നവര്‍ക്ക് വില്‍പ്പന നടത്തി. പിടിയിലായവരില്‍ മലയാളികളും. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നുമായി മലയാളികളടക്കമുള്ള യുവാക്കള്‍ പിടിയിലായിരിക്കുകയാണ് . ഒന്നേകാല്‍ കോടി രൂപയുടെ മയക്കുമരുന്നുമായാണ് സംഘം ബംഗളൂരുവില്‍ പിടിയിലായിരിക്കുന്നത്. ഷഹദ് മഹമ്മദ് (24) കെ അജ്മല്‍ (22), അജിന്‍ കെജി വര്‍ഗീസ് (21), നിതിന്‍ മോഹന്‍ (29) എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.
ബംഗളൂരു സിറ്റി പൊലീസ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ നാര്‍ക്കോട്ടിക് വിങ്ങാണ് പ്രതികളെ കുടുക്കിയത് . 2,000 എല്‍എസ്ഡി സ്ട്രിപ്പുകള്‍, 110 ഗ്രാം എംഡിഎംഎ, പത്ത് എക്സ്റ്റസി ടാബ്‌ലറ്റുകള്‍, അഞ്ച് കിലോ മരിജുവാന എന്നിവ സംഘത്തില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു .ബംഗളൂരുവിലെ അറിയപ്പെടുന്ന പബ്ബില്‍ ഡിജെ ആയി ജോലി ഇവർ ഇപ്പോൾ ചെയ്ത് വരികയാണ്. പിടിയിലായ നാല് പേരും ഒന്നിച്ചാണ് ഇത് ചെയ്തത് . ഇവര്‍ പബ്ബിലെത്തുന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കുമാണ് മയക്കുമരുന്നു നല്‍കിയിരുന്നത്. ഇന്റര്‍നെറ്റിലെ അധോലോകമായ 'ഡാര്‍ക്ക് വെബ്' ഉപയോഗിച്ചാണ് പ്രതികള്‍ മയക്കുമരുന്നു കൈവശമാക്കിയതെന്നു കണ്ടെത്തിയതായി പൊലീസ് വെളിപ്പെടുത്തി. പിടിയിലായവരിൽ മലയാളികളുമുണ്ട്.
https://www.facebook.com/Malayalivartha























