മദ്യലഹരിയില്‍ രണ്ടാനച്ഛന്റെ ക്രൂരത! കിടക്കയില്‍ മൂത്രമൊഴിച്ച കുഞ്ഞിന്റെ സ്വകാര്യഭാഗത്ത് ചൂല്‍ കയറ്റി, എന്നിട്ടും തീർന്നില്ല കലിപ്പ് തീരും വരെ മർദ്ദനം; അഞ്ചുവയസുകാരന്റെ ദാരുണാന്ത്യത്തിൽ ഞെട്ടലോടെ നാട്ടുകാർ

മദ്യലഹരിയില്‍ രണ്ടാനച്ഛന്‍ അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് ചൂല്‍ കയറ്റി. തുടര്‍ച്ചയായ മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മധ്യപ്രദേശിലാണ് കേസിനാസ്പദമായ സംഭവം കട്ടിലില്‍ മൂത്രം ഒഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഭാര്യയെയും കത്തി ഉപയോഗിച്ച് ആക്രമിച്ചുവെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടു.
മധ്യപ്രദേശിലെ രത്‌ലം നഗരത്തിന് സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയില്‍ വീട്ടില്‍ മടങ്ങിയെത്തിയ ജാഫര്‍ ഭാര്യ നസ്മയുമായി വഴക്കുകൂടി. ഭാര്യയില്‍ സംശയം വളര്‍ന്നതാണ് വഴക്കിന് കാരണമെന്ന് പൊലീസ് പറയുന്നു. വഴക്കിനിടെ കുപിതനായ ജാഫര്‍ ഭക്ഷണം വിളമ്ബി വച്ചിരുന്ന പാത്രം വലിച്ചെറിഞ്ഞു.
തുടര്‍ന്ന് അടുക്കളയില്‍ പോയി പാത്രം കഴുകി വെയ്ക്കുന്നതിനിടെ അലമുറിയിട്ട് കരയുന്നത് കേട്ട് ഓടിയെത്തിയ നസ്മ മകനെ ജാഫര്‍ മര്‍ദ്ദിക്കുന്നതാണ് കണ്ടത്. രണ്ടുദിവസം മുന്‍പ് കിടക്കയില്‍ മൂത്രം ഒഴിച്ചതാണ് ജാഫറിന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് ചൂല്‍ കയറ്റുന്നതാണ് ഭാര്യ കണ്ടത്. നൂറിന്റെ രക്ഷയ്ക്കായി ഓടിയെത്തിയ നസ്മയെയയും ജാഫര്‍ ആക്രമിച്ചു. അതിനിടെ അഞ്ചുവയസുകാരനെ മര്‍ദ്ദിക്കുന്നത് തുടരുകയും ചെയ്തു. കുട്ടിക്ക് മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റു. കുട്ടി കരച്ചില്‍ നിര്‍ത്തിയതോടെ ജാഫര്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഉടനെ കുട്ടിയെയും എടുത്ത് നസ്മ ആശുപത്രിയില്‍ പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജാഫര്‍ വീട്ടിലെത്തുമ്ബോള്‍ ഇയാളുടെ മറ്റുബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. ഇയാള്‍കുട്ടിയെ മര്‍ദ്ദിക്കുന്നതിനിടയില്‍ മറ്റുള്ളവര്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ജാഫറിന്റെ അമ്മ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും അവര്‍ എത്തുമ്ബോഴെക്കും അഞ്ചുവയസുകാരന്‍ മരിച്ചിരുന്നു. ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി വീ്ട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക പതിവാണെന്നും ബന്ധുക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha