കേജരിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി ശാന്തിഭൂഷണ്‍ രംഗത്ത്: കേജരിവാള്‍ ഹിറ്റ്‌ലറെ പോലെ പെരുമാറുകയാണ്, കേജരിവാളിന്റെ തനിനിറം തിരിച്ചറിയുന്നതില്‍ തനിക്ക് വീഴ്ച പറ്റിയെന്ന് ശാന്തിഭൂഷണ്‍

ആം ആദ്മിയില്‍ നേതാക്കള്‍ പോലും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. കൂടാതെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാക്കളിലൊരാളും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തിഭൂഷണ്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. കേജരിവാള്‍ ഹിറ്റ്‌ലറെ പോലെ പെരുമാറുന്നു. കേജരിവാളിന്റെ തനിനിറം തിരിച്ചറിയുന്നതില്‍ തനിക്ക് വീഴ്ച പറ്റി. എന്തുകൊണ്ടാണ് തന്നെ ഈ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തതെന്നു ശാന്തിഭൂഷണ്‍ ചോദിച്ചു.
എഎപി സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നും പറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ശാന്തിഭൂഷണ്‍ കേജരിവാളിനെതിരേ രംഗത്തെത്തിയത്. യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും കൂടാതെ ആനന്ദ് കുമാര്‍, അജിത്ഝാ എന്നിവരേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























