ക്രിസ്ത്യന്‍ വിവാഹനിയമത്തില്‍ ഭേദഗതി വേണമെന്ന് സുപ്രീംകോടതി, പരസ്പര സമ്മതത്തോടെ ഒരു വര്‍ഷം പിരിഞ്ഞു കഴിഞ്ഞവര്‍ക്ക് വിവാഹമോചനം അനുവദിക്കണം

ക്രിസ്ത്യന്‍ വിവാഹത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ സുപ്രീംകോടതി. ക്രിസ്ത്യന്‍ വിവാഹനിയമത്തില്‍ ഭേദഗതി വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പരസ്പര സമ്മതത്തോടെ ഒരു വര്‍ഷം പിരിഞ്ഞു കഴിഞ്ഞവര്‍ക്ക് വിവാഹമോചനം അനുവദിക്കണം. ക്രിസ്ത്യന്‍ വിവാഹചട്ടം ഭേദഗതി ചെയ്യാന്‍ ജസ്റ്റിസുമാരായ വിക്രംജിത്ത് സിങ്, എ.എം. സപ്‌റേ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മറ്റു സമുദായങ്ങളില്‍ വിവാഹമോചനത്തിന് ഒരു വര്‍ഷം പിരിഞ്ഞുതാമസിച്ചാല്‍ മതി എന്നിരിക്കെ ക്രിസ്തീയ വിവാഹചട്ടപ്രകാരം വിവാഹമോചനത്തിന് രണ്ടുവര്‍ഷം വേര്‍പിരിഞ്ഞു കഴിയണമെന്ന വ്യവസ്ഥ അംഗീകരിക്കാനാകില്ല. ഭരണഘടനയിലെ 14, 21 വകുപ്പുകളുടെ ലംഘനമാണ് നിലവിലെ നിയമമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ സ്വകാര്യവ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇത്തരത്തിലുള്ള നിര്‍ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























