ഒഡിഷ മുന്‍ മുഖ്യമന്ത്രി ജെ.ബി.പട്‌നായിക്ക് അന്തരിച്ചു, സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം

ഒഡിഷയുടെ മുഖ്യമന്ത്രിയായിരുന്ന ജെ.ബി.പട്‌നായിക്ക് (89) അന്തരിച്ചു. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ സ്വകാര്യ ആസ്പത്രിയിലാണ് മരണം സംഭവിച്ചത്. തിരുപ്പതി രാഷ്ട്രീയ സംസ്‌കൃത സര്‍വകലാശാലയുടെ മുഖ്യാതിഥിയായി തിങ്കളാഴ്ചയാണ് അദ്ദേഹം എത്തിയത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ജയന്തി പട്‌നായിക്കാണ് ഭാര്യ. പൃഥ്വി ബല്ലവ് പട്‌നായിക്ക് മകനും, സുദാത്ത, സുപ്രിയ പെണ്‍മക്കളുമാണ്. 2014 ഡിസംബര്‍ വരെ അദ്ദേഹം അസമിലെ ഗവര്‍ണറായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























