മഹാമാരികളെ അതിജീവിച്ച 106- വയസ്സുള്ള ഇന്ത്യക്കാരന് അദ്ഭുതമാകുന്നു
രണ്ട് മഹാമാരികളെ അതിജീവിച്ച 106 വയസ്സുകാരന് അദ്ഭുതമാകുന്നു. ഡല്‍ഹി സ്വദേശിയായ ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനും കുടുംബത്തിലെ മറ്റൊരു അംഗത്തിനും കൊവിഡ് ബാധിക്കുകയും ഭേദമാകുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ രാജീവ് ഗാന്ധി സൂപര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
102 വര്‍ഷം മുമ്പുണ്ടായ മഹാമാരിയായ സ്പാനിഷ് ഫ്ളുവില്‍ ആഗോള ജനസംഖ്യയുടെ മൂന്നിലൊന്നിനും ജീവന് നഷ്ടപ്പെട്ടിരുന്നു. 1918- 19 കാലഘട്ടത്തിലാണ് ലോകമൊന്നടങ്കം സ്പാനിഷ് ഫ്ളു പടര്‍ന്നു പിടിച്ചത്. നാലാം വയസ്സിലാണ് ഇദ്ദേഹം സ്പാനിഷ് ഫ്ളൂവിനെ അതിജീവിച്ചത്.
തന്റെ 106-മത്തെ വയസിലാണ് ഇദ്ദേഹം കൊവിഡ്- 19നെ തോല്‍പ്പിച്ചത്. 70 വയസ്സുള്ള മകനേക്കാള്‍ വേഗത്തിലാണ് ഇദ്ദേഹത്തിന് കൊവിഡ് ഭേദമായത്.
1918-ലെ സ്പാനിഷ് ഫ്ളൂവിനെയും ഇപ്പോള്‍ കൊറോണയെയും അതിജീവിച്ച കേസ് ഡല്‍ഹിയില്‍ ഇതാദ്യത്തെതാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
https://www.facebook.com/Malayalivartha