വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതി അധിക ശമ്പളം തരാം; ജോലിക്കാര്‍ക്ക് നിര്‍ദേശം നല്കി ഫെയ്സ് ബുക്ക്
കൊറാണ വ്യാപനം രൂക്ഷമായത്തോടെ ജോലിക്കാർക്ക് ഓഫിസുകളിൽ എത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്തു വീട്ടിൽ ഇരുന്നു ജോലി ചെയ്യാനുള്ള അവസരം നീട്ടി നൽകി ഫേസ്ബുക്ക് . നിലവിലെ
സാഹചര്യത്തില്‍ ജിവനക്കാര്‍ക്ക് 2022 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാം . വീട്ടില്‍ ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കാന്‍ 1000 ഡോളര്‍ അധികമായി നല്‍കുമെന്നും ഫെയ്സ് ബുക്ക് അധികൃതര്‍ വ്യക്തമാക്കി
സര്‍ക്കാരിന്റെയും വിദഗ്ധരുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഫെയ്സ് ബുക്ക് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. 2021 ജൂലൈ വരെ സ്വന്തം വീട്ടില്‍ നിന്ന് ജോലി തുടരാന്‍ ജീവനക്കാരെ അനുവദിച്ചതായി ഫെയ്സ് ബുക്ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
നേരത്തെല 2021 ജൂണ്‍ വരെ ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാമെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആല്‍ഫബെറ്റും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ജീവനക്കാര്‍ക്ക് എത്ര നാള് വേണമെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യാം എന്ന നിലപാടിലാണ് ട്വിറ്റര്‍.അതേസമയം വൈറസ് വ്യാപനം കുറയുന്നതനുസരിച്ച് വളരെ കുറച്ച് ജീവനക്കാരെ ഉള്‍പ്പെടുത്തി ഓഫീസുകള്‍ തുറക്കുമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha