Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

'നമ്മുടെ വിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറ്റാൻ പോന്ന അനവധി നിർദ്ദേശങ്ങളുണ്ട്. വിദ്യാഭ്യാസം സമൂഹത്തെ അടിസ്ഥാനപരമായി മാറ്റുന്ന ഒന്നായതിനാൽ വിദ്യാഭ്യാസത്തെ മാത്രമല്ല സമൂഹത്തേയും മാറ്റിമറിക്കാൻ ഇതിന് സാധിക്കും...' പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് മുരളി തുമ്മാരുകുടി

07 AUGUST 2020 07:23 PM IST
മലയാളി വാര്‍ത്ത

പുതിയ വിദ്യാഭ്യാസനയത്തെ കുറിച്ച് വ്യക്തമാക്കുകയാണ് മുരളി തുമ്മാരുകുടി. 'ഒരു വർഷം മുൻപ് കരട് വിദ്യാഭ്യാസനയം വന്നപ്പോൾ തന്നെ നാന്നൂറിലധികം പേജുണ്ടാവുകയും അത് മനസ്സിരുത്തി വായിക്കുകയും ചെയ്ത ഒരാളെന്ന നിലയിൽ പുതിയ പോളിസി വായിച്ചു. ഇത് അറുപത് പേജ് ഉണ്ട്, ഞാൻ നൽകിയ പ്രധാന നിർദ്ദേശങ്ങൾ ഒന്നും തന്നെ അതിലില്ലെങ്കിലും നമ്മുടെ വിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറ്റാൻ പോന്ന അനവധി നിർദ്ദേശങ്ങളുണ്ട്. വിദ്യാഭ്യാസം സമൂഹത്തെ അടിസ്ഥാനപരമായി മാറ്റുന്ന ഒന്നായതിനാൽ വിദ്യാഭ്യാസത്തെ മാത്രമല്ല സമൂഹത്തേയും മാറ്റിമറിക്കാൻ ഇതിന് സാധിക്കും...'-എന്നും അദ്ദേഹം പറയുകയാണ്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ;

ആറ്റം ബോംബ്, മധുര മുള്ളങ്കി, ഉപ്പിലിട്ട നെല്ലിക്ക, പുതിയ വിദ്യാഭ്യാസ നയം.
ജൂലൈ 29 നാണ് ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത്. ഒരു വർഷം മുൻപ് കരട് വിദ്യാഭ്യാസനയം വന്നപ്പോൾ തന്നെ നാന്നൂറിലധികം പേജുണ്ടാവുകയും അത് മനസ്സിരുത്തി വായിക്കുകയും ചെയ്ത ഒരാളെന്ന നിലയിൽ പുതിയ പോളിസി വായിച്ചു. ഇത് അറുപത് പേജ് ഉണ്ട്, ഞാൻ നൽകിയ പ്രധാന നിർദ്ദേശങ്ങൾ ഒന്നും തന്നെ അതിലില്ലെങ്കിലും നമ്മുടെ വിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറ്റാൻ പോന്ന അനവധി നിർദ്ദേശങ്ങളുണ്ട്. വിദ്യാഭ്യാസം സമൂഹത്തെ അടിസ്ഥാനപരമായി മാറ്റുന്ന ഒന്നായതിനാൽ വിദ്യാഭ്യാസത്തെ മാത്രമല്ല സമൂഹത്തേയും മാറ്റിമറിക്കാൻ ഇതിന് സാധിക്കും.

അതുകൊണ്ട് പുതിയ വിദ്യാഭ്യാസ നയം വീണ്ടും വീണ്ടും വായിച്ചു, വരികളിലും, വരികൾക്കിടയിലും. നയം പ്രഖ്യാപിച്ചതിനാൽ അതിലെ നല്ല വശങ്ങൾ എന്തെല്ലാമാണ്, ആ നയങ്ങൾ നടപ്പിലാക്കുന്പോൾ കേരളത്തിന് ഏതൊക്കെ തരത്തിൽ ഗുണകരമാക്കാം എന്ന രീതിയിലാണ് ചിന്തകൾ പോയത്. കുറെ ചിന്തകൾ നിങ്ങൾക്കായി എഴുതുകയും ചെയ്തു.ആദ്യദിവസങ്ങളിൽ പുതിയ വിദ്യാഭ്യാസനയത്തെ പറ്റി എഴുതിയ സീരീസിന് രണ്ടായിരത്തിലധികം ലൈക്കും ധാരാളം പ്രതികരണവും ഉണ്ടായി. പിന്നീട് ദിവസേന അത് കുറഞ്ഞു വന്നു. ഇന്നലെ ലൈക്കുകളുടെ എണ്ണം ആയിരത്തിന് താഴെയായി.

ഇന്നലെ തന്നെ ഞാൻ നെല്ലിക്ക ഉപ്പിലിടുന്നതിൻറെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ ലൈക്ക് 1300 ആയി.
ഇതെന്നെ അല്പം ചിന്തിപ്പിച്ചു.1945 ൽ ആദ്യത്തെ ആറ്റം ബോംബ് പരീക്ഷണം കണ്ട ആറ്റം ബോംബിന്റെ പിതാവെന്ന് വിളിക്കപ്പെടുന്ന പ്രൊഫസർ ഓപ്പൺഹെയ്മർ ഒരു ശ്ലോകത്തെ പറ്റി ചിന്തിച്ചു എന്നൊരു കഥയുണ്ട്.
ഭഗവത് ഗീതയിലെ
"I am become death, the destroyer of worlds"
എന്നാണ് ആദ്യം മനസ്സിൽ തോന്നിയത് എന്നാണ് പിൽക്കാലത്ത് അദ്ദേഹം പറഞ്ഞത്.
ഇത് അദ്ദേഹത്തിന്റെ പരിഭാഷയാണ്.
kālo ’smi loka-kṣhaya-kṛit pravṛiddho
lokān samāhartum iha pravṛittaḥ
(I am death, the mighty destroyer of the world, out to destroy. Even without your participation all the warriors standing arrayed in the opposing armies shall cease to exist.
ഈ (Bhagavad Gita, chapter 11, verses 32 ) വരികളിൽ നിന്നാണ് അദ്ദേഹം ഇത് വായിച്ചെടുത്തത്).
ആറ്റം ബോംബിനെയും ഓപ്പൺഹെയ്മറെയും കൂട്ട് പിടിച്ചത് ഒരു ഗമക്കാണ്. വിദ്യാഭ്യാസ നയത്തെപ്പറ്റിയുള്ള പോസ്റ്റിനെ ആളുകൾ മൈൻഡ് ചെയ്യാതിരിക്കുകയും നെല്ലിക്കയുടെ പടത്തിന് തുരുതുരാ ലൈക്ക് വീഴുകയും ചെയ്യുന്നത് കണ്ട ഞാൻ ഓർത്തത് ഇംഗ്ലീഷ് ഭാഷക്ക് ഏറ്റവും പ്രശസ്തമായ ഡിക്ഷ്ണറി ഉണ്ടാക്കിയ സാമുവൽ ജോൺസന്റെ കുപ്രശസ്ത ശ്ലോകമാണ്.
"If the man who turnips cries, Cry not when his father dies,
'Tis a proof that he had rather Have a turnip than his father"
ഓപ്പൺഹെയ്മറുടെ ഗീതാ പരിഭാഷ പോലെ തന്നെ നമുക്ക് പരിചയമില്ലാത്ത ഇംഗ്ലീഷ് ആണ്. അതുകൊണ്ട് ഞാൻ അതിൻറെ ഏകദേശ പരിഭാഷ പറയാം.
"മധുരമുള്ളങ്കിക്ക് വേണ്ടി ഒരാൾ കരയുകയും സ്വന്തം അച്ഛൻ മരിക്കുന്പോൾ കരയാതിരിക്കുകയും ചെയ്താൽ
അയാൾക്ക് നല്ലത് അച്ഛനല്ല മധുര മുള്ളങ്കിയാണെന്നതിന് തെളിവാണ്."
തൽക്കാലം എന്റെയടുത്ത് മധുരമുള്ളങ്കി ഇല്ല!.
വിദ്യാഭ്യാസനയത്തെ പറ്റിയുള്ള സീരിസിന് അധികം വായനക്കാരുമില്ല.
അതുകൊണ്ട് ഞാനിതങ്ങ് നിർത്തുവാ...
അപ്പൊ എല്ലാം പറഞ്ഞത് പോലെ.
മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (21 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (48 minutes ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (1 hour ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (8 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (9 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (12 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (12 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (12 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (12 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (13 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends