കരിപ്പൂർ വിമാന ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം അറിയിച്ചത്.
കോഴിക്കോട് നടന്ന വിമാനാപകടം അതിയായ ദു:ഖമുളവാക്കുന്നു. അപകടത്തിൽ മരിച്ചരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. എല്ലാ സഹായങ്ങളും നൽകി അധികൃതർ അപകടസ്ഥലത്തുണ്ട്. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
https://www.facebook.com/Malayalivartha