Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മരുന്നുകളും ഭക്ഷണവും തീരാറായ ഗതിയിൽ ലെബനൻ :സഹായവുമായി ഇന്ത്യ: സ്ഫോടനം തീർത്ത ആഘാതം വലുത്

08 AUGUST 2020 12:09 PM IST
മലയാളി വാര്‍ത്ത

ലെബാനോനിൽ ഉണ്ടായ ആ സ്‌ഫോടനത്തിന്റെ ആഘാതത്തിൽ നിന്നും ജനം ഇതുവരെയും മുക്തമായിട്ടില്ല. അക്ഷരാർത്ഥത്തിൽ സ്ഫോടനത്തിൽ ലെബനന്‍ തകർന്നു എന്നു തന്നെ പറയാം. മരുന്നുകളും ഭക്ഷണവും തീരുന്നു ഗതിയിലാണ് ലെബനൻ . ഈ ഘട്ടത്തിൽ സഹായഹസ്തവുമായി ഇന്ത്യയും


ശക്തിയേറിയ സ്ഫോടനത്തെ തുടർന്ന് തലസ്ഥാനമായ ബയ്റൂത്ത് തകർന്നടിഞ്ഞതിന് പിന്നാലെ രാജ്യത്ത് ഭക്ഷ്യ- മരുന്ന് ക്ഷാമമുണ്ടായേക്കുമെന്ന് ഭയന്ന് ലബനൻ പ്രതിസന്ധി മുന്നിൽ കണ്ട് മരുന്നും ഭക്ഷണവുമടക്കം അയച്ച് സഹായിക്കാനൊരുങ്ങുകയാണ് ഇന്ത്യ. 2013 മുതൽ തുറമുഖ നഗരമായ ബയ്റൂത്തിൽ മതിയായ സുരക്ഷയില്ലാതെ സംഭരിച്ചിരുന്ന 2750 ടൺ അമോണിയം നൈട്രേറ്റ് ആണ് സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഇതുവരെ 137 പേർ മരിക്കുകയും 5,000 ൽ പരം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ശക്തിയേറിയ സ്ഫോടനത്തിൽ ബയ്റൂത്തിലെ പ്രധാന ധാന്യ സംഭരണ കേന്ദ്രങ്ങൾ തകർന്നടിഞ്ഞുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ബയ്റൂത്ത് മുഖേനെയാണ് ലെബനനിലെ 60 ശതമാനം ഇറക്കുമതിയും നടക്കുന്നത്. സ്ഫോടനത്തെ തുടർന്ന് ഈ സപ്ലൈ ചെയിൻ തകർന്നിരിക്കുകയാണ്. ഇത് രാജ്യത്തെ ഗുരുതരമായി ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പുക്കുന്നത്. സ്ഫോടനത്തിൽ തകർന്ന പ്രധാന ധാന്യ സംഭരണ കേന്ദ്രത്തിന് 120,000 ടൺ ഭക്ഷ്യധാന്യം സംഭരിക്കാനുള്ള സൗകര്യങ്ങളുണ്ട്. ഈ കേന്ദ്രത്തിലുള്ള മുഴുവൻ ധാന്യങ്ങളും നശിച്ചുപോയിരിക്കാമെന്ന നിഗമനം ശക്തമായി നിലനിൽക്കുന്നു.

വെറും ആറാഴ്ചത്തേക്ക് വേണ്ട ഭക്ഷ്യധാന്യങ്ങൾ മാത്രമേ രാജ്യത്ത് ഇനിയുള്ളുവെന്നാണ് ലെബനനൻ അധികൃതർ വ്യക്തമാകുന്നത്. സ്ഫോടനത്തിൽ ആന്റിബയോട്ടിക്കുകൾ, വേദനാ സംഹാരികൾ, രക്തം സംഭരിക്കുന്ന ബാഗുകൾ, അർബുദം, എച്ച്.ഐ.വി, ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവയുടെ സംഭരണ കേന്ദ്രങ്ങളും തകർന്നടിയുകയും ചെയ്തു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യധാന്യങ്ങളും അവശ്യ മരുന്നുകളുമടക്കമുള്ള സഹായങ്ങൾ നൽകാൻ ഇന്ത്യ തയ്യാറെടുക്കുന്നത്.

സ്ഫോടനത്തിൽ 1,100 കിടക്കകളുള്ള രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിയും തകർന്നു പോയി 60 ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ രാജ്യം ആവശ്യമായ ഗോതമ്പ് ഉൾപ്പെടെയുള്ള ധാന്യങ്ങൾ റഷ്യ, ഉക്രൈൻ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് ഇറക്കുമിതി ചെയ്തിരുന്നത്.

നിലവിൽ 4,000 ഇന്ത്യക്കാർ ലെബനനിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇവരുമായി ഇന്ത്യൻ എംബസി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ലെബനൻ നേരിടുന്ന ദുരന്തത്തിൽ സഹായിക്കാൻ തയ്യാറാണെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിക്കുകയും ചെയ്തു . ലോകത്തിന്റെ ഫാർമസി ലെബനീസ് അധികൃതരുടെ അനുവാദത്തിനായി കാത്തിരിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട് . കോവിഡ്-19ന്റെ വ്യാപനം ഉണ്ടായ സാഹചര്യത്തിൽ 100 ഓളം രാജ്യങ്ങൾക്കാണ് ഇന്ത്യ മരുന്നുകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകിയത്. അവരെല്ലാം ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ചിട്ടുണ്ട്. ലെബനൻ അധികൃതരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ പറയുന്നത്.

 

പൊട്ടിത്തെറിച്ചത് 2750 ടൺ അമോണിയം നൈട്രേറ്റ് ആയിരുന്നു. ആ ഘട്ടത്തിൽ തന്നെ ലെബനന് സഹായവാഗ്‌ദാനവുമായി ലോകരാഷ്ട്രങ്ങൾ അണി നിരന്നിരുന്നു. ബയ്റുത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച ഉണ്ടായ അപകടത്തിൽ 100 പേരുടെ മരണത്തിനിടയാക്കിയിരുന്നു. തുറമുഖത്തിനടുത്തുള്ള വെയർഹൗസിൽ സൂക്ഷിച്ച 2750 മെട്രിക് ടൺ അമോണിയം നൈട്രേറ്റാണ് ഇരട്ടസ്ഫോടനത്തിലേക്ക് നയിച്ചതെന്ന വിവരം കേന്ദ്രീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.


സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബയ്റുത്തിൽ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ചതായി പ്രസിഡൻറ് മൈക്കൽ അവുൻ പറഞ്ഞു. സ്ഫോടനത്തിന്റെ കെടുതികൾ നേരിടാൻ 10,000 കോടി ലെബനീസ് പൗണ്ട് (6.6 കോടി ഡോളർ) അനുവദിച്ചതായും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

"ലെബനൻ മഹാവിപത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിൽനിന്ന് കരകയറാൻ ലോകരാഷ്ട്രങ്ങളുടെ സഹായം ആവശ്യമാണ്" എന്നും -ദയെബ് പറഞ്ഞു. സംഭവത്തിനുപിന്നിൽ പ്രവർത്തിച്ചവർ വലിയ വിലനൽകേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു. വളത്തിലും ബോംബിലും ഉപയോഗിക്കുന്ന രാസവസ്തുക്കൾ ആറുവർഷമായി വെയർഹൗസിൽ സൂക്ഷിച്ചുവരുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു.

സ്ഫോടനത്തിൽ ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. 4000 പേർക്ക് പരിക്കേൽക്കുകയുംചെയ്തു. തുറമുഖവും നഗരത്തിലെ 90 ശതമാനം ഹോട്ടലുകളും കെട്ടിടങ്ങളും തകർന്നതായി ലെബനീസ് വാർത്താ ഏജൻസി എൻ.എൻ.എ. റിപ്പോർട്ടുചെയ്തു. ഭരണത്തിലെ അഴിമതിക്കും സാമ്പത്തികപ്രതിസന്ധിക്കും നേരെ ഒരുവർഷമായി ലെബനൻ പ്രക്ഷോഭപാതയിലാണ്. കോവിഡ്-19 വ്യാപനത്തെത്തുടർന്ന് ആരോഗ്യരംഗം വലിയപ്രതിസന്ധിയും നേരിടുന്നതിനിടയിലാണ് സ്ഫോടനം.

അതേ സമയം തന്നെ ലോക നേതാക്കൻമാർ സ്ഫോടനത്തിൽ തകർന്ന ബയ്റുത്ത് സഹയാ വാഗ്ദ്ധാനം നൽകിയുരുന്നു. 55 വിദഗ്ധരും രണ്ടു യുദ്ധവിമാനങ്ങളും 15 ടൺ ഉപകരണങ്ങളും അടങ്ങുന്ന രക്ഷാദൗത്യസംഘം ബയ്റുത്തിലേക്ക് പുറപ്പെട്ടതായും ഫ്രാൻസ് അറിയിച്ചു. ഫ്രഞ്ച് കോളനിയായിരുന്ന ലെബനനുമായി രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ ഫ്രാൻസിന് അടുത്തബന്ധമാണുള്ളത്.

ലെബനന് ആവശ്യമായ എല്ലാസഹായങ്ങളും വാഗ്ദാനംചെയ്യുന്നതായി യൂറോപ്യൻ യൂണിയൻ അറിയിച്ചു. യൂണിയന്റെ സിവിൽ പ്രൊട്ടക്ഷൻ മെക്കാനിസം (സി.പി.എം.) വഴി അംഗരാജ്യങ്ങളിലൂടെ സഹായം എത്തിക്കുന്ന സംവിധാനം ആരംഭിച്ചു. നഗരകേന്ദ്രീകൃതപ്രവർത്തനങ്ങൾക്ക് ഉന്നതപരിശീലനം നേടിയ 100 അഗ്നിശമനസേനക്കാരെ വിനിയോഗിച്ചിട്ടുണ്ട്. നെതർലൻഡ്സ്, ഗ്രീസ്, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങൾ പദ്ധതിയിൽ പങ്കാളികളാകും. പോളണ്ട്, ജർമനി തുടങ്ങി രാജ്യങ്ങളും സഹായം വാഗ്ദാനംചെയ്തു.

ഒരുസംഘം ഡോക്ടർമാരും മെഡിക്കൽ ഉപകരണങ്ങളുമടങ്ങുന്ന അഞ്ചുവിമാനങ്ങൾ റഷ്യയിൽനിന്ന് ലെബനനിലേക്ക് പുറപ്പെട്ടതായി റഷ്യൻസർക്കാർ അറിയിച്ചു. രക്ഷാദൗത്യസംഘത്തെയും കോവിഡ് പരിശോധനയ്ക്കുള്ള സഞ്ചരിക്കുന്ന ലാബുകളും എത്തിക്കുമെന്നും റഷ്യ അറിയിച്ചു. തുർക്കി, ഖത്തർ തുടങ്ങി രാജ്യങ്ങളും ലെബനനിലേക്ക് മെഡിക്കൽസംഘങ്ങളെ അയച്ചു.ഇതിനൊക്കെ പുറമെയാണ് ഇന്ത്യ സഹായ ഹസ്തം നീട്ടിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (18 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (45 minutes ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (1 hour ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (8 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (9 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (12 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (12 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (12 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (12 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (13 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends