എന്റെ കയ്യില്‍ ഉള്ളത് ഇത് മാത്രം; തെളിവുകൾ നിരത്തി റിയ
ബോളിവുഡ് താരം നടന് സുശാന്ത് സിംഗിന്റെ മരണത്തോടെ സംശയത്തിന്റെ നിഴലിലാണ് നടിയും സുശാന്തിന്റെ സുഹൃത്തുമായ റിയ ചക്രബര്‍ത്തി. സുശാന്തിന്റെ മരണത്തിൽ റിയാക്ക് പങ്കുള്ളതായി ആരോപണം ഉയർന്നുകേൾക്കുകയാണ്. റിയക്കെതിരെ സുശാന്തിന്റെ അച്ഛന് ബിഹാര്‍ പൊലീസില്‍ നല്കിയ പരാതിയില്‍ എന്‍ഫോഴ്സ്മെന്റെ് നടിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
ഇതിനു പിന്നാലെ സുശാന്തിന്റെതായി എന്റെ കയ്യില്‍ ഉള്ളത് സുശാന്ത് എഴുതിയെന്ന് പറയപ്പെടുന്ന ഒരു കൃതജ്ഞതാ കുറിപ്പും ഒരു വാട്ടര്‍ ബോട്ടിലുമാണ് നടി ചൂണ്ടികാട്ടുന്നു.
'എന്റെ ജീവിതത്തോട് ഞാന്‍ നന്ദിയുള്ളവനാണ്. എന്റെ ജീവിതത്തില്‍ ലില്ലുവിനോട് ഞാന്‍ നന്ദിയുള്ളവനാണ്. എന്റെ ജീവിതത്തില്‍ ബെബുവിനോട് ഞാന്‍ നന്ദിയുള്ളവനാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ സാറിനോട് നന്ദിയുള്ളവനാണ്. എന്റെ ജീവിതത്തില്‍ മാഡത്തിനോട് ഞാന്‍ നന്ദിയുള്ളവനാണ്. എന്റെ ജീവിതത്തില്‍ ഫഡ്ജിനോട് ഞാന്‍ നന്ദിയുള്ളവനാണ്.' ഇപ്രകാരമാണ് റിയ ചൂണ്ടി കാട്ടിയ കുറിപ്പിലുള്ളത്. ഇതില്‍ പറയുന്ന ലില്ലു ഷോയിക് ആണെന്നും ബെബു താനാനെന്നും സാര്‍ എന്നും മാഡം എന്നും അഭിസംബോധന ചെയ്യുന്നത് തന്റെ അച്ഛനെയും അമ്മയെയും ആണെന്നും ഫഡ്ജ് സുശാന്തിന്റെ വളര്‍ത്തു നായ ആണെന്നും റിയ പറയുന്നു.
https://www.facebook.com/Malayalivartha