ആ സമയത്ത് സ്ത്രീകള്‍ നേരിടുന്ന ശാരീരിക പ്രശ്‌നങ്ങള്‍ മനസിലാക്കുന്നു; വനിത ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് സൊമാറ്റോ

വനിത ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് ഭക്ഷ്യവിതരണ കമ്ബനിയായ സൊമാറ്റോ. ആര്‍ത്തവ അവധി അപേക്ഷിക്കുന്നതില്‍ നാണക്കേടോ മടിയോ കാണിക്കേണ്ടതില്ലെന്ന് ജീവനക്കാരോട് സൊമാറ്റോ ചീഫ് എക്‌സിക്യൂട്ടര്‍ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു. ഇതുസംബന്ധിച്ച് എല്ലാ ജീവനക്കാര്‍ക്കും ഇമെയില്‍ അയക്കുകയും ചെയ്തു.
ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊമാറ്റോ 2008ലാണ് രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 5000ത്തില്‍ അധികം തൊഴിലാളികളാണ് കമ്ബനിയില്‍ ജോലി ചെയ്യുന്നത്. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ നേരിടുന്ന ശാരീരിക പ്രശ്‌നങ്ങള്‍ മനസിലാക്കിയാണ് കമ്ബനിയുടെ നടപടി.
https://www.facebook.com/Malayalivartha



























