Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പടപ്പുറപ്പാടിന് ഒരുങ്ങി ഇന്ത്യ! യുദ്ധതന്ത്രങ്ങളിലും ആയുധങ്ങളിലും പരിഷ്കാരങ്ങൾക്ക് ഒരുങ്ങി ഇന്ത്യൻ സേന

09 AUGUST 2020 07:07 AM IST
മലയാളി വാര്‍ത്ത

അതിർത്തിയിൽ ചൈനയുമായുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. സംഘർഷത്തിൽ അയവില്ലാതിരിക്കെ, പ്രതിരോധം തീർക്കുകയാണ് ഇന്ത്യ. യുദ്ധതന്ത്രങ്ങളിലും ആയുധങ്ങളിലും പരിഷ്കാരങ്ങൾക്ക് ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യൻ സേന.

സ്ഥിതി വഷളായതോടെ ഡ്രോൺ, റോബട്ടിക്സ്, ലേസറുകൾ, ചുറ്റിയടിക്കുന്ന സൈനികോപകരണങ്ങള്‍, നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്– എഐ), ബിഗ് ഡേറ്റ അനാലിസിസ്, അൽഗോരിതം തുടങ്ങിയ സങ്കേതങ്ങളെ കൂടുതലായി ആശ്രയിക്കാനാണു തീരുമാനം. മുതിർന്ന ലെഫ്റ്റനന്റ് ജനറലിന്റെ നേതൃത്വത്തിലാണു ഇതിനായുള്ള പഠനം പുരോഗമിക്കുന്നത്.

കിഴക്കൻ ലഡാക്കിൽ ചൈനയുടെ പ്രകോപനം നേരിടാനുള്ള വഴികളെക്കുറിച്ചുള്ള ആലോചനയിലാണു ആധുനിക സാങ്കേതികവിദ്യകളെ യുദ്ധതന്ത്രത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ചതെന്നു സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. പരമ്പരാഗത മുറകൾക്കൊപ്പം നൂതന സങ്കേതങ്ങളും ആവശ്യമാണെന്നാണു വിലയിരുത്തൽ. ഇനി വരാൻപോകുന്ന വർഷങ്ങളിൽ യുദ്ധമുന്നണി ‘നിശ്ചലവും നിരായുധവും’ ആയിരിക്കുമെന്നു തിരിച്ചറിഞ്ഞു കൂടുതൽ സജ്ജരാവുകയാണു ലക്ഷ്യം.

അതേസമയം എഐ ഉൾപ്പെടെയുള്ള സങ്കേതങ്ങളും സ്വയം തീരുമാനമെടുക്കുന്ന യുദ്ധോപകരണങ്ങളും യാഥാർഥ്യമാക്കാനുള്ള തീവ്രശ്രമത്തിലാണു ചൈന.

അതുകൊണ്ടുതന്നെ ശക്തമായ തിരിച്ചടികൾക്ക് സാങ്കേതികവിദ്യയാണ് ഭാവിയിലെ യുദ്ധത്തിലെ നിർണായക ഘടകമെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇന്ത്യ നീക്കങ്ങൾ തുടങ്ങിയിരിക്കുന്നത്. ഡ്രോൺ ആക്രമണങ്ങൾ, ബിഗ് ഡേറ്റ അനാലിസിസ്, ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ, ഇന്റർനെറ്റ് ഓഫ് തിങ്സ്, വിർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ഹൈപ്പർസോണിക് സന്നിവേധ ദീർഘദൂര വെടിവയ്പ് സംവിധാനം, ദ്രവീകൃത പടച്ചട്ട, ക്വാണ്ടം കംപ്യൂട്ടിങ്, റോബട്ടിക്സ്, ലേസറുകൾ, നിർമിത ബുദ്ധി, ബയോമെറ്റീരിയൽ ചേർത്ത അദൃശ്യ മേലങ്കി തുടങ്ങിയ നിരവധി കാര്യങ്ങളാണു പഠനവിധേയമാക്കുന്നത്. ശക്തമായി തിരിച്ചടിക്കുകയും സ്വന്തം ഭാഗത്തു പരമാവധി ആൾനാശം കുറയ്ക്കുകയുമാണ് ഇതിലൂടെ ലക്‌ഷ്യം വക്കുന്നത്.

അതേസമയം ഇന്ത്യ – ചൈന അതിർത്തിയിൽ കിഴക്കൻ ലഡാക്കിലുള്ള ഡെപ്സാങ്ങിൽ മാസങ്ങളായി തുടരുന്ന സംഘർഷത്തിനു പരിഹാരം തേടി ഇരു രാജ്യങ്ങളുടെയും സേനാ കമാൻഡർമാർ കൂടിക്കാഴ്ച നടത്തി. ദൗലത് ബേഗ് ഓൾഡി – ടിയൻവെൻഡിയൻ മീറ്റിങ് പോയിന്റിലാണ്, സേനകളുടെ ഡിവിഷൻ കമാൻഡർമാർ ചർച്ച നടത്തിയത്.

മൂന്നാം മൗണ്ടൻ ഡിവിഷൻ കമാൻഡർ മേജർ ജനറൽ അഭിജിത് ബാപത് ഇന്ത്യൻ സേനയെ പ്രതിനിധീകരിച്ചു. സേനാ പിന്മാറ്റത്തെക്കുറിച്ചുള്ള ചർച്ചയിൽ വ്യക്തമായ ധാരണകൾ ഉരുത്തിരിഞ്ഞില്ലെന്നാണു സൂചന. വരും ദിവസങ്ങളിൽ കോർ കമാൻഡർമാരുടെ ഉന്നതതല കൂടിക്കാഴ്ചയും നടന്നേക്കും.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാവണമെങ്കിൽ ഏപ്രിൽ 20 ന് മുൻപുള്ള സ്ഥിതിയിലേക്ക് അതിർത്തിയിലെ സാഹചര്യം മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനോട് അനുകൂല നിലപാടല്ല ചൈന സ്വീകരിക്കുന്നത്. അതുകൊണ്ട് ഇന്ത്യൻ സേന മേഖലയിൽനിന്നു പിൻവാങ്ങില്ല.

100 ലേറെ ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളാണ് ഇന്ത്യ ഇതുവരെ നിരോധിച്ചത്. സർക്കാർ കരാറുകൾ ചൈനീസ് കമ്പനികൾക്കു വിലക്കുകയും ചെയ്തിട്ടുണ്ട്. ചൈനീസ് സർവകലാശാലകളുമായി സഹകരിക്കുന്നതിലും ഇന്ത്യ കർശന നിയന്ത്രണങ്ങൾ വയ്ക്കുമെന്നാണ് സൂചന. അതിർത്തിയിൽനിന്നു പിൻവാങ്ങിയില്ലെങ്കിൽ ചൈനയ്ക്കെതിരെ ശക്തമായ നടപടികൾ തുടരാനാണ് ഇന്ത്യയുടെ നീക്കം. ഇതും ഇന്ത്യ – ചൈന ബന്ധത്തെ വല്ലാതെ ബാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (15 minutes ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (39 minutes ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (54 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (2 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (2 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (9 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (10 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (10 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (10 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (11 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (11 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (13 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (13 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (14 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (14 hours ago)

Malayali Vartha Recommends