ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്; ഉടൻ ആശുപത്രി വിട്ടേക്കും
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവായെന്ന് റിപോർട്ടുകൾ. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം ചികിൽസയിലുള്ളത്.
ബി.ജെ.പി നേതാവ് മനോജ് തിവാരിയാണ് അദ്ദേഹത്തിന്റെ പരിശോധന ഫലം നെഗറ്റീവായ വിവരം അറിയിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടോടെയാണ് അമിത് ഷായെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതിനെത്തുടർന്ന് ട്വിറ്ററിലൂടെ ഷാ തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. താനുമായി ബന്ധപ്പെട്ടവർ ക്വാറൻറീനിൽ പോകണമെന്നും അദ്ദേഹം അഭ്യർഥിച്ചിരുന്നു. പ്രമേഹം പോലുള്ള രോഗങ്ങളുള്ള അമിത് ഷാ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിൽസ തേടിയത്.
https://www.facebook.com/Malayalivartha