നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി, നിതീഷ് കുമാര്‍ വെറുമൊരു അനൗണ്‍സ്‌മെന്റ് മിനിസ്റ്ററെന്ന് ബി ജെ പി, നിതീഷ് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ നടപ്പിലാക്കുന്നില്ല

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. നിതീഷ് കുമാര്‍ വെറുമൊരു അനൗണ്‍സ്‌മെന്റ് മിനിസ്റ്ററായി തരം താഴ്ന്നതായി ബി ജെ പി ആരോപിച്ചു. ഭരണത്തില്‍ വന്ന നാള്‍മുതല്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ അതൊന്നും പ്രവര്‍ത്തികമാക്കുന്നില്ലെന്ന് ബീഹാര്‍ ബി ജെ പി ഘടകത്തിന്റെ ദേശീയ അദ്ധ്യക്ഷന്‍ മംഗള്‍ പാണ്ഡേ കുറ്റപ്പെടുത്തി.
വാര്‍ത്താ മാധ്യമങ്ങളില്‍ ദിനവും പേര് പരാമര്‍ശിക്കപ്പെടുന്നതിനു വേണ്ടിയാണ് നിതീഷ് ഇത്തരത്തില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്ന് പറയുന്നതെന്നും ഉദ്യോഗസ്ഥര്‍ക്ക് പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഫണ്ട് നല്‍കാറില്ലെന്നും അദ്ദേഹം ആരോപിച്ചു. ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലവില്‍ വരുവാന്‍ ഇനി കേവലം നാല് മാസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും, അതിനു മുന്‍പ് പറയുന്ന പദ്ധതികള്‍ മുഖ്യമന്ത്രി നടപ്പിലാക്കണമെന്നും മംഗള്‍ പാണ്ഡ്യേ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























