Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

രാജ്യത്ത് ആയുധങ്ങളുടെ ഇറക്കുമതി നിരോധിച്ചു; നിരോധിച്ചത് 101 ഇനത്തിലുള്ള ആയുധങ്ങള്‍; പ്രതിരോധ മേഖലയിലെ ആത്മനിര്‍ഭര്‍ ഭാരത്; സുപ്രധാന തീരുമാനം ഇങ്ങനെ

09 AUGUST 2020 01:49 PM IST
മലയാളി വാര്‍ത്ത

പ്രതിരോധ മേഖലയിലും ആത്മനിര്‍ഭര്‍ ഭാരത് ഉദ്യോമത്തിന് ശക്തി പകരുന്നു. രാജ്യത്തിന് ആവശ്യമായ ആയുധങ്ങള്‍ രാജ്യത്തിന് അകത്തു തന്നെ ഉല്‍പാദിപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 101 ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള മികച്ച ചുവടുവെപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയില്‍ വേണ്ട വന്‍ആയുധങ്ങള്‍ ഉള്‍പ്പടെയുള്ളവ രാജ്യത്ത് തന്നെ നിര്‍മിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

ആയുധങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കാന്‍ ഇന്ത്യയിലെ പ്രതിരോധ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വലിയ അവസരമാണ് ഇതോടെ കൈവന്നിരിക്കുന്നത്. 2024 ലോടെ മുഴുന്‍ ആയുധങ്ങളും ഇന്ത്യയില്‍ തന്നെ ഉല്‍പാദിപ്പിക്കാനാണ് ശ്രമം. നിരോധിക്കുന്ന പ്രതിരോധ ഉത്പന്നങ്ങളില്‍ ലഘുവായ ഉപകരണങ്ങള്‍ മാത്രമല്ല ആധുനിക ആയുധങ്ങളും ഉള്‍പ്പെടും. ആര്‍ട്ടില്ലറി ഗണ്ണുകള്‍, അസോള്‍ട്ട് റൈഫിളുകള്‍, സോണാര്‍ സിസ്റ്റം, വിമാനങ്ങള്‍, റഡാറുകള്‍, ചരക്ക് വിമാനങ്ങള്‍, ലഘു യുദ്ധ ഹെലികോപ്റ്ററുകള്‍, കവചിത വാഹനങ്ങള്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കുമെന്നും സൈനിക ഉപകരണങ്ങളും ഡിആര്‍ഡിഒ സ്വന്തമായി വികസിപ്പിക്കുന്നതോടെ പ്രതിരോധ വ്യവസായം ശക്തിപ്പെടുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

കരസേനയ്ക്കും വ്യോമസേനയ്ക്കും വേണ്ടി 2015 മുതല്‍ 2020 വരെ 1,30,000 കോടി രൂപയാണ് രാജ്യം ചെലവിടുന്നത്. നാവികസേനയ്ക്കായി 1,40,000 കോടിയും ഇതേ സമയത്ത് ചെലവിടേണ്ടതായി വന്നു. മൂന്നുസേനകള്‍ക്കുമായി ഇത്തരത്തില്‍ 260 പദ്ധതികളിലായി 3.5 ലക്ഷം കോടി രൂപയാണ് ചെലവിടേണ്ടി വരുന്നത്. അടുത്ത ആറുമുതല്‍ ഏഴ് വര്‍ഷങ്ങള്‍ക്കുളില്‍ ഇതിനായി ആഭ്യന്തര വിപണിയില്‍ 4 ലക്ഷം കോടിരൂപ ചെലവിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 2020 മുതല്‍ 2024 വരെയാകും പ്രതിരോധ ഇറക്കുമതി നിരോധന നയം തുടരുക. സേനകളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ആഭ്യന്തര പ്രതിരോധ വ്യവസായത്തെ ഉയര്‍ത്താനും അതുവഴി സ്വയംപര്യാപ്തത കൈവരിക്കുകയുമാണ് ലക്ഷ്യമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

ആറോ ഏഴോ വര്‍ഷത്തിനുള്ളില്‍ നാല് ലക്ഷം കോടി രൂപയുടെ കരാര്‍ രാജ്യത്തെ സ്ഥാപനങ്ങളുമായി ഒപ്പിടാനാണ് നീക്കം. സുപ്രധാന തീരുമാനം ഞായറാഴ്ച രാവിലെ പത്തിന് ഉണ്ടാകുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ചൈനീസ് അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ടായിരിക്കും ഈ തിരുമാനമെന്നാണ് പലരും കരുതിയത്. എന്നാല്‍ ആയുധ ഇറക്കുമതിയുമായി ബന്ധപ്പെട്ട ഈ തീരുമാനമാണ് പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (17 minutes ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (41 minutes ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (56 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (2 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (2 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (9 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (10 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (10 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (10 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (11 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (11 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (13 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (13 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (14 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (14 hours ago)

Malayali Vartha Recommends