നെഗറ്റീവ് ആയിട്ടില്ല: അമിത് ഷായ്ക്ക് കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം; പോസ്റ്റ് പിൻവലിച്ച് ബി.ജെ.പി നേതാവ്
ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പുതിയ കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം. ഷായുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്.
ബി.ജെ.പി നേതാവ് മനോജ് തിവാരിയാണ് അദ്ദേഹത്തിന്റെ പരിശോധന ഫലം നെഗറ്റീവായെന്ന് ട്വീറ്റ് ചെയ്തത്. എന്നാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം വന്ന സാഹചര്യത്തിൽ മനോജ് തിവാരി ട്വീറ്റ് പിൻവലിച്ചു.
ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിലാണ് അമിത് ഷാ. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടോടെയാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെ ഷാ തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha