കുവൈത്തില്‍നിന്ന് ഇന്ത്യയിലേക്ക് ഈ മാസം 31-വരെ 72 വിമാനസര്‍വീസുകള്‍ നടത്തും
കുവൈത്ത് എയര്‍വെയ്സ്, ജസീറ എയര്‍വെയ്സ് എന്നിവ ഈ മാസം 31- വരെ കുവൈത്തില്‍നിന്ന് ഇന്ത്യയിലേക്ക് 72 വിമാന സര്‍വീസുകള്‍ നടത്തും.
കേരളത്തിലേക്ക് 11 സര്‍വ്വീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ സര്‍വീസുകള്‍. നാളെ ഡല്‍ഹിയിലേക്കാണ് ആദ്യ സര്‍വീസ്. 12-ന് തിരുവനന്തപുരത്തേക്ക് ഈ ഗണത്തില്‍പ്പെടുന്ന കേരളത്തിലേക്കുള്ള ആദ്യ സര്‍വീസ് നടത്തും.
13-ന് കൊച്ചിയിലേക്കും സര്‍വീസുണ്ടാകും. 6 വിമാന സര്‍വീസുകളാണ് കൊച്ചിയിലേക്ക് ക്രമീകരിച്ചിരിക്കുന്നത്. ഒരണ്ണം കണ്ണൂരിലേക്കുമുണ്ട്.
കഴിഞ്ഞ മാസം 28-ന് ഇന്ത്യ-കുവൈറ്റ് ഡി.ജി.സി.എ. അധികൃതര്‍ നടത്തിയ വെര്‍ച്വല്‍ മീറ്റിങ്ങിലാണ് വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ധാരണയായത്. ഡല്‍ഹി, വിജയവാഡ, മുബൈ, ഗയ തുടങ്ങിയ വിമാനത്താവളങ്ങളിലേക്കാണ് മറ്റു സര്‍വീസുകള്‍.
എ.ടി.ഓകളുടെ സര്‍വീസ് മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. കുവൈത്തും ഇന്ത്യയടക്കമുള്ള 31 രാജ്യങ്ങളില്‍നിന്നുള്ള കൊമേഴ്സ്യല്‍ വിമാനസര്‍വീസുകള്‍ നിര്‍ത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha