തൂത്തുക്കുടി കസ്റ്റഡി മരണ കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു...

തൂത്തുക്കുടി കസ്റ്റഡി മരണ കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ പോള്‍ദുരൈ(56) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് പോള്‍ദുരൈ മരിച്ചതെന്നാണ് വിവരം. പി. ജയരാജ്, മകന്‍ പി. ബെന്നിക്സ് എന്നിവരുടെ കസ്റ്റഡി മരണ കേസില്‍ പോള്‍ദുരൈ ഉള്‍പ്പെടെയുള്ള പൊലീസുകാരാണ് അറസ്റ്റിലായത്. തുടര്‍ന്ന് ഇവര്‍ മധുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ജൂലായ് 24നാണ് പോള്‍ദുരൈയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദ്രോഗ-പ്രമേഹ രോഗബാധിതനായിരുന്ന പോള്‍ദുരൈയുടെ ആരോഗ്യനില ശനിയാഴ്ചയോടെയാണ് വഷളായത്.
ലോക്ക്ഡൗണ്‍ ലംഘിച്ച് കട തുറന്നതിന് കസ്റ്റഡിയിലായ തടിവ്യാപാരിയായ ജയരാജനും മകന്‍ ബനിക്‌സും പൊലീസ് കസ്റ്റഡിയിലെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ബെനിക്‌സിന്റെ മൊബൈല്‍ കടയില്‍ രാത്രി ഒമ്ബതുമണിക്ക് വന്‍ ജനകൂട്ടം ആയിരുന്നെുവന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ബെനിക്‌സ് ആക്രമിച്ചുവെന്നുമായിരുന്നു പൊലീസിന്റെ എഫ്.ഐ.ആര്‍. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റെന്നുമായിരുന്നു പോള്‍ദുരൈ ഉള്‍പ്പടെയുള്ളവരുടെ വാദം.
എന്നാല്‍ പൊലീസ് വാദം തെറ്റാണെന്ന് പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പിന്നീട് വ്യക്തമായി. പൊലീസ് ജീപ്പിന് അടുത്തെത്തി സംസാരിച്ച് കടയടക്കാന്‍ ബെനിക്‌സ് തിരിച്ചെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
https://www.facebook.com/Malayalivartha























