ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു: ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയുടെ അശ്ലീല ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഭര്‍ത്താവിനെ പോലീസ് പിടികൂടി. ഐ ടി കമ്പനി ഉദ്യോഗസ്ഥന്‍ അന്നമരാജു വെങ്കിട്ട രാഘവേന്ദ്ര റാവു എന്നയാളാണ് പോലീസ് പിടിയിലായത്.
ഭാര്യയുടെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രാഫൈല്‍ ഉണ്ടാക്കിയ ഇയാള്‍ അതില്‍ ഭാര്യയുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുകയായിരുന്നു. 2011ല്‍ വിവാഹം കഴിഞ്ഞ ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ട്. രണ്ട് വര്‍ഷമായി ദാമ്പത്യ പ്രശ്‌നത്താല്‍ പിരിഞ്ഞ് കഴിയുകയായിരുന്നു ഇരുവരും. ഭാര്യയോടുള്ള ദേഷ്യത്തിന്റെ പുറത്താണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























