എഎപിയുടെ പ്രതിഷേധ സമരത്തിനിടെ പ്രവര്‍ത്തകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു, കേജരിവാള്‍ വേദിയിലിരിക്കുമ്പോഴായിരുന്നു സംഭവം

ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്ന ഭേദഗതികള്‍ക്കെതിരെ ആംആദ്മി പാര്‍ട്ടി നടത്തിയ പ്രതിഷേധ സമരത്തിനിടെ ജീവനൊടുക്കാന്‍ ശ്രമം. പ്രതിഷേധത്തിനെത്തിയ പ്രവര്‍ത്തകന്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. കേജരിവാള്‍ വേദിയിലിരിക്കുമ്പോഴായിരുന്നു സംഭവം. പ്രതിഷേധ വേദിക്കു തൊട്ടടുത്തുണ്ടായിരുന്ന മരത്തില്‍ കയറിയ ഇയാള്‍ കഴുത്തില്‍ കുരുക്കിട്ടു മരത്തില്‍ ബന്ധിച്ചശേഷം താഴേക്കു ചാടുകയായിരുന്നു. ഉടന്‍ തന്നെ മറ്റു പ്രവര്‍ത്തകര്‍ മരത്തില്‍ കയറി ഇയാളെ രക്ഷപെടുത്തി. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























