മാസ്ക് ധരിക്കാതെ ഭാര്യയുമൊത്ത് കാറില്‍ യാത്ര, ഒടുക്കം കിട്ടിയത് മുട്ടൻ പണി... ചോദ്യം ചെയ്ത പൊലീസിനോട് തട്ടിക്കയറി ജദേജയുടെ ഭാര്യ ! ഒടുക്കം സംഭവിച്ചത്...
ഭാര്യയുമൊത്ത് മാസ്ക് ധരിക്കാതെ കാറില്‍ യാത്ര ചെയ്തതിനെ ചോദ്യം ചെയ്യുകയും ലൈസന്‍സ് ആവശ്യപ്പെടുകയും ചെയ്ത വനിതാ കോണ്‍സ്റ്റബിളുമായി നടുറോഡില്‍ കൊമ്ബുകോര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ഗുജറാത്തിലെ രാജ്കോട്ടില്‍ തിങ്കളാഴ്ച രാത്രി ഒമ്ബത് മണിയോടെയാണ് സംഭവം.
ഭാര്യക്കൊപ്പം സഞ്ചരിക്കെവെ രാജ്കോട്ടിലെ കിസന്പാര ചൗക്കില്‍ വനിതാ ഹെഡ്കോണ്‍സ്റ്റബ്ള്‍ സോനാല്‍ ഗോയല്‍ ജദേജയുടെ കാര്‍ തടഞ്ഞു നിര്‍ത്തിയതോടെയാണ് സംഭവത്തിന് തുടക്കം കുറിക്കുന്നത്.ജദേജ മാസ്ക് അണിഞ്ഞിരുന്നെങ്കിലും, ഭാര്യ റിവാബ ജദേജക്ക് മാസ്ക്കില്ലായിരുന്നു.
തുടര്‍ന്ന് പിഴചുമത്താന്‍ ഒരുങ്ങുകയും, ലൈസന്‍സ് ആവശ്യപ്പെടുകയും ചെയ്തതോടെ റിവാബയും പൊലീസുകാരും തമ്മില്‍ തര്‍ക്കമായി.
തുടര്‍ന്ന് പൊലീസുകാരി മോശമായി പെരുമാറിയെന്നാരോപിച്ച് ജദേജ കമീഷണര്‍ ഒാഫിസില്‍ പരാതി നല്കി.
ജദേജയും ഭാര്യയും മോശമായി സംസാരിച്ചതായി പൊലീസ് ഉദ്യോഗസ്ഥയും പരാതി നല്കി.
കഴിഞ്ഞ വര്‍ഷം ബി.ജെ.പിയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തി റിവാബ ജദേജ വാര്‍ത്തകളിലിടം നേടിയിരുന്നു.
https://www.facebook.com/Malayalivartha