ബെംഗളൂരുവില്‍ എംഎല്‍എ-യുടെ ബന്ധു പോസ്റ്റ് ചെയ്ത വിദ്വേഷ കാര്‍ട്ടൂണിന്റെ പേരില്‍ കലാപം, പൊലീസ് വെടിവയ്പില്‍ 2 പേര്‍ മരിച്ചു

ബെംഗളൂരുവില്‍ കലാപത്തെ തുടര്‍ന്നുണ്ടായ പൊലീസ് വെടിവയ്പില്‍ 2 പേര്‍ മരിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അരുപതോളം പേര്‍ക്ക് പരുക്കേറ്റു. പുലികേശി നഗര്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിദ്വേഷ കാര്‍ട്ടൂണിന്റെ പേരിലാണ് പരക്കെ തീവയ്പും കലാപവും പൊട്ടിപ്പുറപ്പെട്ടത്.
എംഎല്‍എയുടെ കാവല്‍ബൈരസന്ദ്രയിലെ വീടിനു നേര്‍ക്ക് കല്ലേറു നടത്തിയ അക്രമികള്‍ തുടര്‍ന്ന് ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസിനു നേരെ തിരിയുകയായിരുന്നു. കാവല്‍ബൈരസന്ദ്ര, ഭാരതിനഗര്‍, താനറി റോഡ് എന്നിവിടങ്ങളിലായി പതിനഞ്ചിലേറെ വാഹനങ്ങള്‍ക്കു തീവച്ചു.
ബെംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞയും ഡിജെ ഹള്ളി, കെജെ ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. സിറ്റി പൊലീസ് കമ്മിഷണര്‍ കമാല്‍ പാന്തിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.
https://www.facebook.com/Malayalivartha
























