ജമ്മുകാശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനം പുനരാരംഭിക്കാന്‍ തയ്യാറാണെന്നു കേന്ദ്രസര്‍ക്കാര്‍

ജമ്മുകാശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനം പുനരാരംഭിക്കാന്‍ തയ്യാറാണെന്നു കേന്ദ്രസര്‍ക്കാര്‍. ജമ്മു കാഷ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞതിനൊപ്പം നിര്‍ത്തലാക്കിയ 4 ജി ഇന്റര്‍നെറ്റ് സേവനം ഓഗസ്റ്റ് 15 നു ശേഷം ജമ്മുവിലെയും കാഷ്മീരിലെയും ഓരോ ജില്ലകളില്‍ 4ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതിനുള്ള നടപടികള്‍ക്കായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൊബൈല്‍ ഫോണുകളിലും മറ്റും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുക നിലവിലെ സുരക്ഷാ സാഹചര്യത്തിന് അനുയോജ്യമല്ലെന്നും സമിതി നിരീക്ഷിച്ചു.
ജമ്മു കശ്മീരില്‍ വലിയരീതിയിലുള്ള സുരക്ഷാ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇന്റര്‍നെറ്റ് നിയന്ത്രണം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കോ, വിദ്യാഭ്യാസ കാര്യങ്ങള്‍ക്കോ, വ്യാപാരത്തിനോ ഒരു തടസവും സൃഷ്ടിക്കുന്നില്ലെന്നും സമിതി വിലയിരുത്തി. 4ജി ഇന്റര്‍നെറ്റ് അനുവദിക്കുന്ന ജില്ലകള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ളവയാകരുത്, നിയന്ത്രിതമായി പ്രത്യേക മേഖലകളില്‍ ലഭ്യമാക്കണമെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറവുള്ള ഇടങ്ങളില്‍ ലഭ്യമാക്കണമെന്നുമുള്ള നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവെച്ചു.
https://www.facebook.com/Malayalivartha
























