പാല്‍ഘറില്‍ സന്യാസിമാരെ മര്‍ദ്ദിച്ചു കൊന്ന കേസ്: പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു

മഹാരാഷ്ട്രയില്‍ പാല്‍ഘറില്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ ഗുജറാത്തിലേക്ക് പോകുകയായിരുന്ന സന്യാസിമാരായിരുന്ന കല്‍പവൃക്ഷ ഗിരി (70), സുശീല്‍ഗിരി മഹാരാജ് (35) എന്നിവരെയും അവര്‍ക്കൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ നീലേഷ് തെല്‍ഗഡെ(30)യും കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.
പ്രതികളായ 28 പേര്‍ക്കും ജാമ്യം ലഭിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 90 ദിവസത്തെ നിശ്ചിത കാലയളവിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്.
രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ രണ്ട് കേസുകളിലെ 28 പ്രതികളില്‍ 10 പേര്‍ക്ക് ജാമ്യത്തിലിറങ്ങാം. മറ്റ് 18 പ്രതികളെ മൂന്നാമതൊരു കേസില്‍ വീണ്ടും കസ്റ്റഡിയില്‍ എടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ 18 പേര്‍ക്ക് പുറത്തിറങ്ങാനാകില്ല. ഓഗസ്റ്റ് മൂന്നിനാണ് മൂന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ചത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 18-30 കാലയളവിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഇവരെ പാല്‍ഘറിലെയും താനെയും വിവിധ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 154 പേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























