Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മൃതദേഹം മാറിനല്‍കി, ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍, 22-കാരന്റെ മൃതദേഹത്തിന് പകരം നല്‍കിയത് 65-കാരന്റെ മൃതദേഹം!

12 AUGUST 2020 09:10 AM IST
മലയാളി വാര്‍ത്ത

മധ്യപ്രദേശിലെ സഞ്ജയ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരണമടഞ്ഞ 22-കാരന്റെ കുടുംബത്തിന് വിട്ടുകൊടുത്തത് 65-കാരന്റെ മൃതദേഹം. മൃതദേഹം മാറിപ്പോയെന്ന് തിരിച്ചറിഞ്ഞ കുടുംബാംഗങ്ങള്‍ മോര്‍ച്ചറിയില്‍ നിന്നും അത് ഏറ്റുവാങ്ങാന്‍ തയ്യാറായില്ല.

അതേസമയം, യുവാവിന്റെ മൃതദേഹം പ്രദേശിക ഭരണകൂടം സംസ്‌കരിച്ചുവെന്ന് പിതാവ് രാം വിശാല്‍ കുഷ്വാഹ ജില്ലാ മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തില്‍ ഡോക്ടര്‍ക്ക് വീഴ്ചപറ്റിയെന്ന് കണ്ടെത്തിയതോടെ മെഡിക്കല്‍ കോളജിലെ അസി.പ്രൊഫസര്‍ കൂടിയായ ഡോക്ടര്‍ രാകേഷ് പട്ടേലിനെ സസ്പെന്റു ചെയ്തു. സംഭവം നടന്ന സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ ചുമതല വഹിച്ചിരുന്നതും ഈ ഡോക്ടര്‍ ആയിരുന്നു.

യുവാവിനെ കടുത്ത ശരീര വേദനയെ തുടര്‍ന്ന് ആദ്യം മൗഗഞ്ചിലുള്ള ഒരു ആശുപത്രിയിലാണ് ചികിത്സിച്ചത്. കൊവിഡ് ലക്ഷണമാണെന്ന സംശയത്തെ തുടര്‍ന്ന് ഓഗസ്റ്റ് മൂന്നിന് സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പിന്നീട് മകനെ കുറിച്ച് ഒരു വിവരവും കുടുംബത്തിന് ലഭിച്ചിരുന്നില്ല.

മകനെ കുറിച്ചുള്ള വിവരം തിരക്കി നാലു ദിവസത്തിനു ശേഷം പിതാവ് ആശുപത്രിയില്‍ എത്തി. എന്നാല്‍ മകന്‍ മരിച്ചുപോയെന്നും മോര്‍ച്ചറിയില്‍ എത്തി മൃതദേഹം തിരിച്ചറിയണമെന്നും ഓഗസ്റ്റ് 9-ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

യുവാവിന്റെ മൃതദേഹത്തിനു പകരം തിരിച്ചറിയാന്‍ കൊണ്ടുവന്നത് ഒരു വൃദ്ധന്റെ മൃതദേഹം ആയിരുന്നു. കൊവിഡ് ബാധിച്ചാണ് മകന്‍ മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നുണ്ടെങ്കിലും കൊവിഡ് പരിശോധനയുടെ ഫലമൊന്നും ലഭിച്ചിട്ടില്ലെന്ന് പിതാവ് പറഞ്ഞു. ഡോക്ടറുടെ അനാസ്ഥ ചൂണ്ടിക്കാട്ടി പോലീസ് സൂപ്രണ്ടിനും കമ്മീഷണര്‍ക്കും കുടുംബം പരാതി നല്‍കി.

മകന്റെ മൃതദേഹം കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്കൊപ്പം പഞ്ചായത്ത് അധികൃതര്‍ ദഹിപ്പിച്ചുവെന്ന് പിതാവ് ആരോപിക്കുന്നു. മരണകാരണം എന്താണെന്ന് പോലും വ്യക്തമല്ല. യുവാവിന്റെ മൃതദേഹം ദഹിപ്പിച്ചതായി മെഡിക്കല്‍ ഓഫീസറും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഭസ്മമോ മറ്റ് അവശിഷ്ടങ്ങളോ കൈമാറിയില്ലെന്ന് പിതാവ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (1 hour ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (3 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends