Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ജമ്മു കാശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന വെടിവയ്‌പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

12 AUGUST 2020 10:24 AM IST
മലയാളി വാര്‍ത്ത

ജമ്മു കാശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന വെടിവയ്‌പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു. വെടിവയ്‌പ്പില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടതായി വിവരം. ഏറ്റുമുട്ടല്‍ നടന്ന കാര്യം കാശ്‌മീര്‍ പൊലീസാണ് ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. പുല്‍വാമയിലെ ഒരു തോട്ടത്തില്‍ തീവ്രവാദികളുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം ഇന്ന് രാവിലെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവയ്‌പ്പ് ഉണ്ടായത്. വെടിവയ്‌പ്പില്‍ പരിക്കേറ്റ സൈനികന്‍ പിന്നീട് മരണപ്പെടുകയായിരുന്നു.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ഒരു എ.കെ 47 റൈഫിളും ഗ്രനേഡുകളും ഉള്‍പ്പെടെ കണ്ടെടുത്തിട്ടുണ്ടെന്ന് സൈനിക വക്താവ് ഔദ്യോഗികമായി അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് ഇന്‍റർനെറ്റ് സേവനം താൽക്കാലികമായി റദ്ദാക്കി.

വടക്കന്‍ കാശ്‌മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം അതിര്‍ത്തി ജില്ലയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയടക്കം അഞ്ച് പേരെ സുരക്ഷാ സേന ഇന്നലെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയാണ് ഭീകരര്‍ പിടിയിലായത്. കുപ്വാരയിലാണ് സംഭവം. പിടിയിലായ ഭീകരരുടെ പക്കല്‍ നിന്നും മാരകായുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.

കുപ്വാരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സുരക്ഷാ സേന പരിശോധന ആരംഭിച്ചത്. പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കുപ്വാര പോലീസ്, 28 രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ് 162 ബെറ്റാലിയന്‍ എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.

ലാല്‍പോര കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരായ പര്‍വേസ് അഹമ്മദ് ഭട്ട്, അല്‍ത്താഫ് അഹമ്മദ് മിര്‍, മൊഹമ്മദ് കോഹ്‌ലി, നിസാം ദിന്‍ ഗജ്ജര്‍, ഖയാം ഗുജര്‍ എന്നിവരാണ് പിടിയിലായതെന്ന് സുരക്ഷാ സേന അറിയിച്ചു. എകെ 47 തോക്കുകള്‍, 9 എംഎം ചൈനീസ് പിസ്റ്റല്‍, മാഗസീനുകള്‍, 60 എകെ വെടിയുണ്ടകള്‍, 7.62 പിസ്റ്റലുകള്‍, 12 പിസ്റ്റല്‍ വെടിയുണ്ടകള്‍ എന്നിവയാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇന്ന് ഏറ്റുമുട്ടലുണ്ടായത്.

ഈ വർഷത്തെ ആദ്യ ഏഴ് മാസത്തിനിടെ ജമ്മു കശ്മീരിൽ സുരക്ഷാ സേന കൊലപ്പെടുത്തിയത് 150 തീവ്രവാദികളെയാണ്. ഇതിൽ 17 പേർ മാത്രമാണ് പാകിസ്താനിൽനിന്നുള്ളവർ. 2019ൽ 157 തീവ്രവാദികളെയാണ് കശ്മീരിൽ കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്ന പാക് തീവ്രവാദികളുടെ എണ്ണത്തിൽ ഈ വർഷം 50 ശതമാനം കുറവുണ്ടായി. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം പ്രാദേശികമായി തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നത് കുറഞ്ഞുവെന്ന ജമ്മു കശ്മീർ പൊലീസിന്‍റെ വാദത്തിന് വിരുദ്ധമാണ് കണക്കുകൾ.

ഈ വർഷം ഇതുവരെയുള്ള കണക്ക് പ്രകാരം കൊല്ലപ്പെട്ട തീവ്രവാദികളിൽ 88 ശതമാനവും പ്രാദേശികമായുള്ളവരാണ്. 2019ൽ 79 ശതമാനമായിരുന്നു ഇത്. 2019ൽ അതിർത്തി കടന്നെത്തിയ 32 ഭീകരരെയാണ് സൈന്യവും പൊലീസും വധിച്ചത്. ഇവരിൽ 19 പേരും ജെയ്ഷ് ഇ മുഹമ്മദ് അംഗങ്ങളായിരുന്നു.

ഈ വർഷം കൊല്ലപ്പെട്ട 17 വിദേശ ഭീകരരിൽ ഏഴ് പേർ ജെയ്ഷ് ഇ മുഹമ്മദ് അംഗങ്ങളും മൂന്ന് പേർ ലഷ്കർ ഇ ത്വയ്ബ അംഗങ്ങളും ഒരാൾ ഹിസ്ബുൾ മുജാഹിദ്ദീൻ അംഗവുമാണ്. ആറ് പേരുടെ സംഘടനയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (1 hour ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (3 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends