ഫെവിക്വിക് പരസ്യം നിരോധിക്കണമെന്ന് ബിജെപി എംപി

പാക്കിസ്ഥാന്‍ പട്ടാളക്കാരനെ ഇന്ത്യന്‍ പട്ടാളക്കാരന്‍ സഹായിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന ഫെവിക്വിക്ക് പരസ്യം നിരോധിക്കണമെന്ന് ബിജെപി എംപി. ഉജ്വയിനിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ചിന്താമണി മാളവ്യയാണ് ഇക്കാര്യം ലോക്‌സഭയില്‍ ആവശ്യപ്പെട്ടത്.
വാഗാ അതിര്‍ത്തിയില്‍ പരേഡിനിടെ ഷൂസ് പൊളിഞ്ഞുപോയ പാക് സൈനികനെ ഇന്ത്യന്‍ സൈനികന്‍ സഹായിക്കുന്നതാണ് പരസ്യം. ഈ പരസ്യം ഇന്ത്യന്‍ ദേശീയതയെ പരസ്യമായി അവഹേളിക്കുന്നുവെന്നാണ് ചിന്താമണിയുടെ കണ്‌ടെത്തല്‍. വീരമൃത്യുവരിച്ച സൈനികരെ പരസ്യത്തിലൂടെ അവഹേളിക്കുകയാണെന്നും ചിന്താമണി പറയുന്നു. പരസ്യം ദേശവിരുദ്ധമായ ആശയമാണ് പ്രചരിപ്പിക്കുന്നതെന്നും ചിന്താമണി വാദിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ആരും ചിന്താമണിയെ പരസ്യമായി പിന്തുണയ്ക്കാന്‍ എത്തിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























