Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

ഹവാല ഇടപാടുകൾ! ചാരവൃത്തി പോരാത്തതിന് കള്ളപ്പണം വെളുപ്പിക്കൽ! ചൈനീസ് പൗരൻ കാട്ടികൂട്ടിയ കോപ്രായങ്ങൾ ഒടുവിൽ കയ്യോടെ പൊക്കി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; വിവാഹം കഴിച്ചത് ആ ലക്ഷ്യത്തോടെ

13 AUGUST 2020 11:39 AM IST
മലയാളി വാര്‍ത്ത

കള്ളപ്പണം വെളുപ്പിക്കൽ! വമ്പൻ ഹവാല ഇടപാടുകൾ... പോരാത്തതിന് ചാരവൃത്തിയും.... പാസ്‌പോര്‍ട്ടിനായി വിവാഹം........ ഒടുവിൽ ചൈനീസ് പൗരനെ പൊക്കിയതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ... കള്ളപ്പണം വെളുപ്പിച്ച കേസിൽ ആദായനികുതി വകുപ്പ് അറസ്റ്റ് ചെയ്ത ചൈനീസ് പൗരൻ ചാരവൃത്തി കേസിൽ നേരത്തെ പിടിയിലായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.. 2018 സെപ്റ്റംബറിൽ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ആണ് ലുവോ സാങ്(40) എന്ന ചൈനീസ് പൗരനെ ചാരവൃത്തി ആരോപിച്ച് പിടികൂടിയത്. എന്നാൽ ഇയാളെ പിന്നീട് കോടതി വിട്ടയക്കുകയും ചെയ്തു. ലുവോ സാങ് ചൈനയ്ക്ക് വേണ്ടി ചാരവൃത്തിയിൽ ഏർപ്പെടുന്നതായും ഹവാല, കള്ളപ്പണ ഇടപാടുകൾ നടത്തുന്നതായും ഡൽഹി പോലീസ് അന്ന് ആരോപിച്ചിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.


ആയിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ കഴിഞ്ഞദിവസമാണ് ആദായനികുതി വകുപ്പ് വ്യാപകമായി റെയ്‌ഡ് നടത്തിയത്. ഡൽഹി, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലെ ചൈനീസ് ബന്ധമുള്ള കേന്ദ്രങ്ങളിലായിരുന്നു റെയ്‌ഡ് നടത്തിയത്. ഇതിലൊരിടത്ത് നിന്നാണ് ലുവോ സാങ് എന്ന ചൈനീസ് പൗരനെ ആദായനികുതി വകുപ്പ് അറസ്റ്റ് ചെയ്തത്. ചാർളി പേങ് എന്ന വ്യാജപേരിലാണ് ഇയാൾ ഡൽഹിയിൽ താമസിച്ചുവന്നിരുന്നത്. ഇതേ പേരിലുള്ള ആധാർ കാർഡുകളും ഇന്ത്യൻ പാസ്പോർട്ടും ഇയാളുടെ കൈവശമുണ്ടായിരുന്നു. ഏകദേശം 40-ഓളം ബാങ്ക് അക്കൗണ്ടുകൾ ഇയാൾ നിയന്ത്രിച്ചിരുന്നു. ഇതിൽ പത്തോളം അക്കൗണ്ടുകൾ വ്യാജ ചൈനീസ് കമ്പനികളുടെ പേരിലായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഏകദേശം 300 കോടിയോളം രൂപയുടെ ഹവാല ഇടപാടുകൾ ഈ അക്കൗണ്ടുകളിലൂടെ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ബാങ്ക് ജീവനക്കാരുടെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്‌ഡ് നടത്തിയിരുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി കള്ളപ്പണ, ഹവാല ഇടപാടുകളിൽ ലുവോ സാങ് ഇടപ്പെട്ടിരുന്നുവെന്നും റിപ്പോർട്ട്. ആകെ ആയിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് പ്രാഥമിക നിഗമനം. ചൈനീസ് കമ്പനിയുടെ അനുബന്ധ സ്ഥാപനം ഇന്ത്യയിൽ റീട്ടെയിൽ ഷോറൂമുകളുടെ ബിസിനസുകൾ ആരംഭിക്കുന്നുവെന്നുകാട്ടി വ്യാജ സ്ഥാപനങ്ങളുടെപേരിൽ 100 കോടി രൂപ അഡ്വാൻസ് വാങ്ങിയിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് അറിയിക്കുകയുണ്ടായി.

രണ്ട് വ്യാജ ആധാർ കാർഡുകളും വ്യാജ പാൻകാർഡും വ്യാജ പാസ്പോർട്ടും ലുവോ സാങ്ങിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. എല്ലാ രേഖകളിലും ചാർളി പേങ് എന്നാണ് പേര്. എന്നാൽ ഒരു ആധാർ കാർഡിൽ ഡൽഹി ദ്വാരകയിലെ വിലാസവും മറ്റൊന്നിൽ മണിപ്പൂരിലെ വിലാസവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയം. ഗുവാഹത്തിയിൽനിന്ന് അനുവദിച്ച പാസ്പോർട്ടാണ് ഇയാളുടെ കൈവശമുള്ളത് എന്നും തെളിഞ്ഞു . ഇന്ത്യൻ പാസ്പോർട്ട് ലഭിക്കാനായി ഇയാൾ ഒരു മിസോറം സ്വദേശിനിയെ വിവാഹം ചെയ്തതായാണ് വിവരം. ഇവരുടെ പേരിലുള്ള പാസ്പോർട്ടും ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ഇയാളെ പിടിക്കൂടിയതോടെ നിരവധി കള്ളത്തരങ്ങൾ പുറത്ത് വരികയാണ്. നേരത്തയും രാജ്യത്തു ചൈനീസ് ചാരവൃത്തി നടത്തിയതിന് പൗരൻമാരെ പോലീസ് പിടിക്കൂടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു....  (1 minute ago)

എണ്ണവില കുത്തനെ ഇടിഞ്ഞു...  (16 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജികൾ വേനലവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി ഹൈക്കോടതി  (30 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് ... മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ്  (39 minutes ago)

വോട്ട് ചെയ്യാൻ നാളെ ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും കരുതണമെന്ന് ഇലക്ഷൻ കമ്മിഷൻ ...  (50 minutes ago)

എറണാകുളം അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം...  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബസിൽ നിന്നിറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിനടിയിൽപെട്ട് മരിച്ചു....  (1 hour ago)

 സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....  (1 hour ago)

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (1 hour ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (8 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (8 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (8 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (8 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (10 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (10 hours ago)

Malayali Vartha Recommends