ബിഹാറില്‍ ചുഴലിക്കാറ്റ്: മരിച്ചവരുടെ എണ്ണം 44 ആയി, 80 പേര്‍ക്ക് പരിക്കേറ്റു

ബിഹാറിലെ വടക്ക്, വടക്കു കിഴക്കന്‍ ജില്ലകളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 44 ആയി. 80 പേര്‍ക്ക് പരുക്കേറ്റു. പുര്‍ണിയ, മധേപുര തുടങ്ങിയ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രിയില്‍ ശക്തമായ കാറ്റു വീശിയത്. സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ എല്ലാ സഹയാങ്ങളും വാഗ്ദാനം ചെയ്തു.
ഇവിടുത്തെ വൈദ്യുതി വിതരണം ഉടന്‍ പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് നിഷീത് കുമാര്‍ പറഞ്ഞു. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഈ ജില്ലകളില്‍ സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റില്‍ മരങ്ങള്‍ പിഴുതെറിയപ്പെടുകയും വൈദ്യുത പോസ്റ്റുകള്‍ തകരുകയും ചെയ്തു. ഇവ റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























